
റമദാനില്‍ ആര്‍ജിച്ച നന്മകള്‍ ജീവിതത്തെ നവീകരിക്കുന്നവരാണ് വിജയിക്കുക
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. നീണ്ട ഒരു മാസത്തെ ആത്മീയ പരിശീലനം പൂര്‍ത്തിയാക്കിയ വിശ്വാസികള്‍ കര്‍മരംഗത്ത് കൂടൂതല്‍ സജീവമാകണമെന്നും റമദാനില്‍ ആര്‍ജിച്ച നന്മകള്‍ ജീവിതത്തെ നവീകരിക്കുന്നവരാണ് വിജയിക്കുകയെന്നും റമദാനിന് ശേഷമുള്ള ആദ്യ ജുമുഅ ദിവസം പ്രസംഗിച്ച ഖത്തീബുമാര്‍ അഭിപ്രായപ്പെട്ടു.
വിശ്വാസിയെ മാനസികമായും ശാരീരികമായും സംസ്‌കരിക്കുകയും വ്യക്തിതലത്തിലും സാമൂഹ്യ തലത്തിലും കൂടുതല്‍ നല്ല മനുഷ്യനാക്കുകയും ചെയ്യുന്നതിനുള്ള വ്യവസ്ഥാപിതമായ പരിശീലനമായിരുന്നു റമദാനിലെ വ്രതാനുഷ്ഠാനം . റമദാനിന് ശേഷമുള്ള ജീവിതം നോക്കിയാണ് റമദാന്‍ ഫലപ്രദമായിരുന്നോ എന്ന് വിലയിരുത്തേണ്ടത്.
സ്രഷ്ടാവുമായും സൃഷ്ടികളുമായും ബന്ധം മെച്ചപ്പെടുത്തുവാനും കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ലോകത്തിനുമൊക്കെ ഗുണകരമാകുന്ന വ്യക്തികളെ വാര്‍ത്തെടുക്കുകയെന്നതാണ് റമദാനിന്റെ സുപ്രധാനമായ ദൗത്യം. വര്‍ഷത്തില്‍ ബാക്കിയുള്ള പതിനൊന്ന് മാസം നേരെ നടത്താന്‍ റമദാനിലെ കര്‍മങ്ങള്‍ക്കാകണമെന്ന് ഖത്തീബുമാര്‍ ഊന്നിപ്പറഞ്ഞു. ഖുര്‍ആന്‍ പാരായണവും പ്രാര്‍ഥനകളും ദാനധര്‍മങ്ങളുമൊക്കെ തുടരുമ്പോഴാണ് ജീവിതം കൂടുതല്‍ ഭക്തിനിര്‍ഭരവുക.