
ഫാറൂഖ് മണ്ണാര്‍ക്കാട് മരണത്തിന് കീഴടങ്ങി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ ജോലി സ്ഥലത്ത് വച്ചുണ്ടായ അപകടത്തില്‍ മാരകമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഫാറൂഖ് മണ്ണാര്‍ക്കാട് മരണത്തിന് കീഴടങ്ങി. ഖത്തറില്‍ ഒരു നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ തലയില്‍ താബൂക്ക് വീണ് കോമയിലായി ദീര്‍ഘകാലം ഹമദ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഖത്തര്‍ കള്‍ചറല്‍ ഫോറം പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലുകളും ഹമദ് ഹോസ്പിറ്റലിലെ മികച്ച പരിചരണവും ചികില്‍സയില്‍ നേരിയ പുരോഗതിയുണ്ടാക്കി. കള്‍ചറല്‍ ഫോറം മുന്‍െൈകയടുത്ത് അദ്ദേഹത്തെ പരിചരിക്കുവാനായി പിതാവിനേയും സഹോദരനേയുമൊക്കെ ഖത്തറിലെത്തിച്ചിരുന്നു.
വിദഗ്ധ ചികിത്സക്ക് വേണ്ടി വെല്ലൂരിലേക്ക് കൊണ്ട് പോകുന്നത് ഗുണകരമാകുമെന്ന അഭിപ്രായത്തില്‍ നാട്ടിലേക്ക് കൊണ്ട് പോവുകയായിരുന്നു. വെല്ലൂരിലും മറ്റു ചില സ്വകാര്യ ആശുപത്രികളിലും ചികില്‍സിച്ചെങ്കിലും ആരോഗ്യം വീണ്ടെടുക്കാനായില്ല. മണ്ണാര്‍ക്കാട് കാരക്കുറിശ്ശി സ്വദേശിയാണ്. ഭാര്യയും ഒരു ചെറിയ കുട്ടിയുമുണ്ട്.
നാട്ടിലെത്തിക്കുന്നതിനും ഇന്‍ഷ്യൂറന്‍സില്‍ നിന്നും ന്യായമായ നഷ്ടപരിഹാരം നേടിക്കൊടുക്കുന്നതിനും കള്‍ചറല്‍ ഫോറം ഖത്തര്‍ വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് മുന്‍കൈയെടുത്തത്.