കോവിഡ് പ്രതിസന്ധിയില്‍ വെന്റിലേറ്ററുകള്‍ നല്‍കി കേരള ബിസിനസ് ഫോറം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : കോവിഡ് പ്രതിസന്ധിയില്‍ പ്രയാസമനുഭവിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിന് വെന്റിലേറ്ററുകള്‍ നല്‍കി ഖത്തറിലെ കേരള ബിസിനസ് ഫോറം മാതൃകയായി. കേരള കോവിഡ് സ്പെഷ്യല്‍ സെല്ലും നോര്‍ക്ക റൂട്സുമായും ബന്ധപ്പെട്ടാണ് കേരള ബിസിനസ് ഫോറം 3 വെന്റിലേറ്ററുകള്‍ ലഭ്യമാക്കിയത്.
കേരളത്തിലെ പല ഗവണ്‍മെന്റ് ആശുപത്രികളിലും വെന്റിലേറ്ററുകള്‍ വിതരണം ചെയ്ത പ്രമുഖ ഏജന്‍സി മുഖേനയാണ് വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യാനുള്ള താല്‍പര്യം കേരള ഗവണ്‍മെന്റിന്റെ കോവിഡ് സ്പെഷ്യല്‍ സെല്ലിനെ അറിയിച്ചത്. കോവിഡ് സ്പെഷ്യല്‍ സെല്ലിന്റെ നിര്‍ദേശാനുസരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിന് വെന്റിലേറ്ററുകള്‍ കൈമാറിയത്.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. സജിത് കേരള ബിസിനസ് ഫോറം സ്പോണ്‍സര്‍ ചെയ്ത വെന്റിലേറ്ററുകള്‍ ഏറ്റുവാങ്ങിയതായി കെ.ബി.എഫ്. പ്രസിഡണ്ട് കെ.ആര്‍. ജയരാജ് അറിയിച്ചു.