
ഖത്തര്‍ പ്രവാസി നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ പ്രവാസി നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചു. നെടുബ്രക്കാട് ഓണകുഴിയില്‍ വെളുത്താക്കത്തൊടി ഹംസ മകന്‍ ഷൗക്കത്താണ് മരിച്ചത്. 34 വയസ്സായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മൊബൈല്‍ ആക്സസറീസുമായി ബന്ധപ്പെട്ട ബിസിനസിലായിരുന്നു. ഏകദേശം 4 മാസം മുമ്പാണ് അവധിക്ക് നാട്ടില്‍ പോയത്.
മുഹ്സിനയാണ് ഭാര്യ. റിഫ ഫാത്തിമ മകളാണ്.
ഗുരുതരമായി കോവിഡ് ബാധിച്ച് പട്ടാബി സേവന ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെയയാണ് മരണത്തിന് കീഴടങ്ങിയത്.