Uncategorized

എം.ഇ.എസ് ഇന്ത്യന്‍ സ്‌ക്കൂള്‍ മാതൃദിനമാചരിച്ചു

ദോഹ : എം.ഇ.എസ് ഇന്ത്യന്‍ സ്‌ക്കൂള്‍ മാതൃദിനമാചരിച്ചു. സൂം പ്ലാറ്റഫോമിലൂടെ നടന്ന പരിപാടിയില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.

മാതൃസ്‌നേഹം കാണിക്കുന്ന ഫാന്‍സി ഡ്രസ്, മനോഹരമായ ഗ്രീറ്റിംഗ് കാര്‍ഡുകള്‍, പദ്യം ചൊല്ലല്‍, ചെറിയ സ്‌കിറ്റുകള്‍, ഷോര്‍ട്ട് ഫിലിംതുടങ്ങിയ നിരവധി പരിപാടികള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു.

എല്ലാവരുടെയും ജീവതത്തില്‍ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമാണ് അമ്മയെന്ന് പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍ അഭിപ്രായപ്പെട്ടു.
വൈസ് പ്രിന്‍സിപ്പല്‍, വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

Related Articles

Back to top button
error: Content is protected !!