ഖത്തറില്‍ മൊത്തം കോവിഡ് രോഗികള്‍ 4151 ആയി കുറഞ്ഞു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഫലം കാണുന്നു. ആശുപത്രി അഡ്മിഷനുകളും തീവ്രപരിചരണ വിഭാഗത്തിലെ പ്രവേശനവും ഗണ്യമായി കുറഞ്ഞു. മൊത്തം കോവിഡ് രോഗികള്‍ 4151 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 17127 പരിശോധനകളില്‍ 105 യാത്രക്കാര്‍ക്കടക്കം 313 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സാമൂഹ്യ വ്യാപനത്തിലൂടെ 208 പേര്‍ക്ക് മാത്രമാണ് രോഗം ബാധിച്ചത്.
ചികിത്സയിലായിരുന്ന 62കാരന്‍ മരണത്തിന് കീഴടങ്ങിയതോടെ മൊത്തം മരണ സംഖ്യ 539 ആയി.
522 പേര്‍ക്കാണ് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 4151 ആയി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 21 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 315 ആയി. 4 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 171 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.