Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ബനീ ഹജര്‍ ഇന്റര്‍ചേഞ്ചില്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ബനീ ഹജര്‍ ഇന്റര്‍ചേഞ്ചില്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 6 മണിവരെ താല്‍ക്കാലിക ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അശ്്ഗാല്‍) അറിയിച്ചു. ബനീ ഹജര്‍ ഇന്റര്‍ചേഞ്ചില്‍ നിന്നും ദുഖാനിലേക്കുള്ള റോഡാണ് അടക്കുക. ഖലീഫ അവന്യൂ പ്രൊജക്ടിന്റെ പണി പൂര്‍ത്തിയാക്കുന്നതിന് ട്രാഫിക് വകുപ്പുമായി സഹകരിച്ചാണ് നടപടി.

ബനീ ഹാജറില്‍ നിന്ന് ദുഖാനിലേക്ക് പോകുന്ന ഷഹാമ സ്ട്രീറ്റിലെ റോഡ് ഉപയോക്താക്കള്‍ക്ക് ബനീ ഹാജര്‍ അണ്ടര്‍പാസ് ഉപയോഗിക്കാം. അല്‍ ഷാഫി ഇന്റര്‍ചേഞ്ചില്‍ യു ടേണ്‍ എടുത്ത് അണ്ടര്‍പാസ് ഉപയോഗിക്കാം.

താല്‍ക്കാലിക അടയ്ക്കല്‍ സംബന്ധിച്ച് വാഹനമോടിക്കുന്നവരെ അറിയിക്കുന്നതിന് ആവശ്യമായ റോഡ് ചിഹ്നങ്ങള്‍ സ്ഥാപിക്കും. എല്ലാവരുടേയും സുരക്ഷ ഉറപ്പാക്കുന്നതിന് വേഗത പരിധി പാലിക്കണമെന്ന് അശ്ഗാല്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button