
നാളെ മുതല്‍ ഖത്തറില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: നാളെ (ബുധനാഴ്ച) മുതല്‍ മൂന്ന് ദിവസം രാജ്യത്ത് ശക്തമായ പൊടിക്കാറ്റ് വീശാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ തുറന്ന സ്ഥലങ്ങളില്‍ പൊടിപടലമുണ്ടാകാന്‍ കാരണമാവും. പൊടിയില്‍ നിന്നും രക്ഷപ്പെടുവാന്‍ എല്ലാവരും വീടുകളുടേയും കാറുകളുടേയുമൊക്കെ ജനലുകള്‍ അടക്കണമെന്ന് വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുറത്ത് ജോലി ചെയ്യുന്നവര്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം.
ചില പ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 22 മൈല്‍ മുതല്‍ 28 മൈല്‍ വരെ ആകാമെന്നും ശനിയാാഴ്ച വരെ ഇത് തുടരുമെന്നും ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നത് ഒഴിവാക്കണം.