
Breaking News
ഖത്തറിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച 5 ടണ്‍ ടൊബാക്കോ ഖത്തര്‍ കസ്റ്റംസ് പിടികൂടി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഭക്ഷണസാധനങ്ങളുടെയിടയില്‍ ഒളിപ്പിച്ച് ഖത്തറിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച 5 ടണ്‍ ടൊബാക്കോ ഖത്തര്‍ കസ്റ്റംസ് പിടികൂടി. കസ്റ്റംസിന്റെ എയര്‍ ഫ്രൈറ്റ് ആന്റ് പ്രൈവറ്റ് എയര്‍ പോര്‍ട്ട് വിഭാഗമാണ് കോണ്‍ ഫ്ളാക്സ് പോലുള്ള ഭക്ഷണസാധനങ്ങളുടെയിടയില്‍ ഒളിപ്പിച്ച ടൊബാക്കോ പിടികൂടിയത്. ബെസ്റ്റ് ക്വാളിറ്റി ഇന്ത്യന്‍ ടൊബാക്കോ എന്ന് ടൊബാക്കോ കെട്ടുകളുടെ പുറത്തെ ലേബലില്‍ തെളിഞ്ഞു കാണാം.
നിയമവിരുദ്ധമായ രീതിയില്‍ ഇത്തരം വസ്തുക്കള്‍ ഖത്തറിലേക്ക് കൊണ്ടുവരുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.