ഖത്തറിന് ഇന്നും ആശ്വാസ ദിനം, കോവിഡ് രോഗികള്‍ 202 ആയി കുറഞ്ഞു, മരണമില്ല
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിന് ഇന്നും ആശ്വാസദിനമാണ്. കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞു. രോഗമുക്തര്‍ കൂടി. മരണമില്ല . കിഞ്ഞ 24 മണിക്കൂറില്‍ നടത്തിയ 16569 പരിശാധനകളില്‍ 77 യാത്രക്കാര്‍ക്കടക്കം 202 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 125 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചത്. ഇന്നും രാജ്യത്ത് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല എന്നതും ആശ്വസം നല്‍കുന്ന വാര്‍ത്തയാണ്.
291 പേര്‍ക്കാണ ഇന്ന് രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 3954 ആയി കുറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 237 ആയി. 3 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 137 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.