ഐ.സി.സി സ്റ്റുഡന്റ്‌സ് ഫോറം; ആന്‍ ഈവനിംഗ് വിത്ത് പ്രിന്‍സിപ്പല്‍ ജൂണ്‍ 3ന്
ദോഹ : ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സ്റ്റുഡന്റ് ഫോറം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സംഘടിപ്പിക്കുന്ന ആന്‍ ഈവനിംഗ് വിത്ത് പ്രിന്‍സിപ്പല്‍ ജൂണ്‍ മൂന്ന് വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക്. വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലാണ് പരിപാടി.
ആദ്യ എപ്പിസോഡില്‍ ബിര്‍ള പബ്ലിക് സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ എ.പി ശര്‍മ പങ്കെടുക്കും. സമകാലിക സാഹചര്യത്തിലെ വിദ്യാഭ്യാസത്തെക്കുറിച്ച് അദ്ദേഹം സംവദിക്കും. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ചോദ്യം ചോദിക്കാനുള്ള അവസരമുണ്ടായിരിക്കും.
വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായുള്ള ഇത്തരം പരിപാടികള്‍ തുടര്‍ന്നുമുണ്ടാകുമെന്ന് ഐ.സി.സി പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍ പറഞ്ഞു.
സൂം പ്ലാറ്റ് ഫോമില്‍ 833 9923 9081 എന്ന ഐഡിയും 123456 എന്ന പാസ്‌കോഡും ഉപയോഗിച്ചും പരിപാടില്‍ പങ്കെടുക്കാം. ഐ.സി.സിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജായ iccdohaയിലൂടെയും പരിപാടി വീക്ഷിക്കാവുന്നതാണ്.