കേരളത്തില്‍ കോവിഡ് നേരിടുന്നതിന് പിന്തുണയുമായി ഖത്തറിലെ ബിര്‍ള പബ്ലിക് സ്‌കൂള്‍ മാനേജ്മെന്റ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കേരളത്തില്‍ കോവിഡ് നേരിടുന്നതിന് പിന്തുണയുമായി ഖത്തറിലെ ബിര്‍ളാ പബ്ലിക് സ്‌കൂള്‍ മാനേജ്മെന്റ് രംഗത്തെത്തി. 23 ലക്ഷം രൂപ വിലവരുന്ന മൂന്ന് വെന്റിലേറ്ററും അനുബന്ധ സാമഗ്രികളുമാണ് ഖത്തറിലെ ബിര്‍ളാ പബ്ലിക് സ്‌കൂള്‍ മാനേജ്മെന്റ് കേരളത്തിലേക്ക് വിമാനമാര്‍ഗം എത്തിച്ചത്.
സ്‌ക്കൂള്‍ മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളായ ഗോപു സഹാനി, ഡോ. മോഹന്‍ തോമസ്, സി.വി. റപ്പായി, ലൂക്കാസ് ചാക്കോ, മറിയ തോമസ് എന്നിവരുടെ ശ്രമഫലമായാണ് ഈ സദുദ്യമം പൂര്‍ത്തികരിച്ചത്.
കോവിഡ് നിയന്ത്രണത്തിലും ചികില്‍സയിലും പ്രവാസികള്‍ നാടിനെ സഹായിക്കണമെന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ബിര്‍ള സ്‌കൂള്‍ മാനേജ്മെന്റ് ഈ ദൗത്യം ഏറ്റെടുത്തത്.
നാടിനെ മഹാമാരിയില്‍ നിന്നും രക്ഷിക്കാന്‍ ഒരുമിച്ച് മുന്നേറാന്‍ കേരളീയര്‍ക്ക് സാധ്യമാവട്ടെയെന്ന് മാനേജ്മെന്റ് ബിര്‍ളാ പബ്ലിക് സ്‌കൂള്‍ മാനേജ്മെന്റ് ആശംസിച്ചു.