
ന്യൂനപക്ഷ ക്ഷേമം : യൂത്ത് ഫോറം ചര്‍ച്ച സംഗമം നാളെ
റഷാദ് മുബാറക് അമാനുല്ല
ദോഹ: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ വിവാദ വിധിക്കെതിരെ ഖത്തറിലെ മലയാളി പ്രവാസി സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ച് യൂത്ത് ഫോറം ഖത്തര്‍ സംഘടിപ്പിക്കുന്ന ചര്‍ച്ച സംഗമം നാളെ (ജൂണ്‍ 4 വെള്ളിയാഴ്ച്ച) നടക്കും
ന്യൂനപക്ഷ ക്ഷേമം: കോടതി വിധിയും വിവാദങ്ങളും എന്ന വിഷയത്തില്‍ ഒണ്‍ലൈനിലൂടെ നടക്കുന്ന സംഗമം വൈകിട്ട് ഏഴിന് ആരംഭിക്കും. സംഗമത്തില്‍ 80:20 കോടതി വിധി, സംവരണം, ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളുടെ പിന്നാമ്പുറം തുടങ്ങിയ വിഷയങ്ങള്‍ സംഗമത്തില്‍ ചര്‍ച്ച ചെയ്യും.
സംഗമത്തില്‍, ഇന്റഗ്രേറ്റഡ് എജ്യുക്കേഷന്‍ കൌണ്‍സില്‍ ഇന്ത്യാ സി.ഇ.ഒ ഡോ. ബദീഉസ്സമാന്‍ മുഖ്യാതിഥി ആയിരിക്കും. കോയ കൊണ്ടോട്ടി (കെ.എം.സി.സി.ഖത്തര്‍), കെ.ടി മുബാറക് (സംസ്ഥാന കമ്മിറ്റി അംഗം, കള്‍ച്ചറല്‍ ഫോറം, ഖത്തര്‍), ഫൈസല്‍ വാഫി അടിവാരം (പ്രസിഡന്റ്, ഖത്തര്‍ എസ്.കെ.എസ്.എസ്.എഫ്) മുനീര്‍ സലഫി മങ്കട (വൈസ് ചെയര്‍മാന്‍, വെളിച്ചം) ഹബീബുറഹ്‌മാന്‍ കിഴിശ്ശേരി (വൈസ് പ്രസിഡന്റ്, സി.ഐ.സി ഖത്തര്‍) എസ് എസ് മുസ്തഫ (പ്രസിഡന്റ്, യൂത്ത് ഫോറം)
ഡോ. മുഹമ്മദ് മടപ്പള്ളി (ഹാദിയ ഖത്തര്‍) നജീബ് എ.എം (സംസ്ഥാന സമിതി അംഗം സോഷ്യല്‍ ഫോറം ഖത്തര്‍) തുടങ്ങിയവരും സംബന്ധിക്കും.
കേരളത്തിന്റെ സാമൂഹിക, സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കുന്നതിനായുള്ള കുപ്രചരണങ്ങളെ തുറന്നു കാണിക്കുകയും ജനങ്ങളുടെ തെറ്റിദ്ധാരണകള്‍ നീക്കുകയും ചെയ്യേണ്ടതിനാല്‍ ഇതുമായി ബന്ധപ്പെട്ട് ദവളപത്രം പുറത്തിറക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് കേരളാ സര്‍ക്കാറിന് നിവേദനം നല്‍കാനും സംഘാടകര്‍ തീരുമാനിച്ചിട്ടുണ്ട്.
താല്‍പര്യമുള്ളവര്‍ക്ക് 836 588 0997 എന്ന യൂസര്‍ ഐഡിയും 54321 എന്ന പാസ്‌കോഡും ഉപയോഗിച്ച് സംഗമത്തില്‍ പങ്കെടുക്കാവുന്നതാണ്.