Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറിന് ഇന്നും ആശ്വാസ ദിനം, സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കോവിഡ് കേസുകള്‍ നൂറില്‍ താഴെയെത്തി

ദോഹ : ഖത്തറിന് ഇന്നും ആശ്വാസ ദിനം, സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കോവിഡ് കേസുകള്‍ നൂറില്‍ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 16544 പരിശോധനകളില്‍ 88 യാത്രക്കാര്‍ക്കടകം 182 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 94 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം സ്ഥിരീകരിച്ചത് എന്നത് ഏറെ ആശ്വാസം പകരുന്ന വാര്‍ത്തയാണ്.

264 പേര്‍ക്കാണ് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 2511 ആയി.

ചികിത്സയിലായിരുന്ന 73കാരന്‍ മരണപ്പെട്ടതോടെ മൊത്തം മരണ സംഖ്യ 570 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 172 ആയി. 96 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.

Related Articles

Back to top button