Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കെ സുധാകരന്റെ സ്ഥാനലബ്ധിയില്‍ സന്തോഷം പങ്കിട്ട് ഇന്‍കാസ് കണ്ണൂര്‍ ജില്ല കമ്മറ്റി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : കെ പി സി സി അധ്യക്ഷനായി നിയമിതനായ കെ സുധാകരന്റെ സ്ഥാനോഹരണത്തില്‍ സന്തോഷം പങ്കിടുന്നതിനായി ഇന്‍കാസ് കണ്ണൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഭാരവാഹികള്‍ പ്രത്യേകമായി ഒത്തുകൂടി.

ജില്ലാ പ്രസിഡണ്ട് ശ്രീരാജ് എം പി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും സന്തോഷം പങ്കുവെച്ചു. കേരളത്തിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വളരെ നാളായി ആഗ്രഹിച്ച കാര്യമാണ് ഈ നിയമനത്തിലൂടെ സാക്ഷാത്കൃതമായതെന്ന് ് ശ്രീരാജ് അഭിപ്രായപ്പെട്ടു.

കെ പി സി സിയുടെ തലപ്പത്ത് കെ സുധാകരന്‍ എത്തിയതോടെ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം പതിന്‍മടങ്ങ് ഉയര്‍ന്നിരിക്കുകയാണെന്നും ഊര്‍ജസ്വലമായ രീതിയില്‍ എല്ലാവരേയയും ചേര്‍ത്ത് പിടിച്ച് സംഘടനയെ മുന്നോട്ട് നയിക്കുവാന്‍ അദ്ദേഹത്തിനാകുമെന്നും ജനറല്‍ സെകട്ടറി ജെനിറ്റ് ജോബ് പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി ഉപദേശക സമിതി ചെയര്‍മാന്‍ സുരേഷ് കരിയാട്, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് നിയാസ് ചെരിപ്പത്ത് എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു.

അനീഷ് ബാബു മുഴപ്പിലങ്ങാട്, നിഹാസ് കോടിയേരി, മുബാറക്ക് അബ്ദുള്‍ അഹദ്, അബ്ദുള്‍ റഷീദ്, അഭിഷേക് മാവിലായി, മുഹമ്മദ് എടയന്നൂര്‍, ശിവാനന്ദന്‍ കൈതേരി, ജംനാസ് മാലൂര്‍, സന്തോഷ് ജോസഫ്, പ്രശോഭ് നമ്പ്യാര്‍, സുനില്‍കുമാര്‍ പയ്യന്നൂര്‍, മാലി മെരുവമ്പായി തുടങ്ങിയവര്‍ സംബന്ധിച്ചു. ട്രഷറര്‍ സഞ്ജയ് രവീന്ദ്രന്‍ ചടങ്ങിന് നന്ദി പറഞ്ഞു.

Related Articles

Back to top button