Breaking News
അഫ്ഗാന്‍ ഇന്ത്യ മത്സരം സമനിലയില്‍ പിരിഞ്ഞു
റഷാദ് മുബാറക് അമാനുല്ല
ദോഹ : ഫിഫ വേള്‍ഡ് കപ്പ് 2022നും എഷ്യാകപ്പ് 2023നുമായി അല്‍ സദ്ദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 1-1 എന്ന സ്‌കോറിന് ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ മത്സരം സമനിലയില്‍ പിരിഞ്ഞു.
അഞ്ചാം മിനുറ്റില്‍ അഫ്ഗാന്‍ ഗോളിയുടെ പിഴവില്‍ നിന്ന് ലഭിച്ച ഗോളില്‍ ഇന്ത്യ മുന്നിട്ട് നിന്നെങ്കിലും അഫ്ഗാന്‍ ഗോള്‍ തിരിച്ചടിച്ചതോട് കൂടി മത്സരം സമനിലയില്‍ കഴിയുകയായിരുന്നു.
ഇന്ത്യ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തെത്തുകയും അഫ്ഗാനിസ്ഥാന്‍ നാലാം സ്ഥാനത്തെത്തുകയും ചെയ്തു. മൂന്നാം സ്ഥാനത്തെത്തിയതോട് കൂടി ഏഷ്യാകപ്പിനായുള്ള മൂന്നാം റൗണ്ട് ക്വാളിഫയേഴ്‌സിലേക്ക് ഇന്ത്യ ഇടം പിടിച്ചു.