Breaking News

ഖത്തറില്‍ ഇന്നും രണ്ട് കോവിഡ് മരണം, 950 രോഗികള്‍, 533 രോഗമുക്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഇന്നും രണ്ട് കോവിഡ് മരണം, 950 രോഗികള്‍, 533 രോഗമുക്തര്‍
ചികിത്സയിലായിരുന്ന 48, 68 വയസ്സ് പ്രായമുള്ള രണ്ട് പേര്‍ മരണപ്പെട്ടു. ഇതോടെ മൊത്തം മരണസംഖ്യ 324 ആയി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 11349 പരിശോധനകളില്‍ 136 യാത്രക്കാരടക്കം 950 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 533 പേര്‍ക്കാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 19242 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 204 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1697 ആയി. 48 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 433 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.

Related Articles

Back to top button
error: Content is protected !!