ഖത്തറില്‍ ഡോക്ടര്‍മാര്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് വിലക്കില്ല
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ ഡോക്ടര്‍മാരോ ക്ളിനിക്കുകളോ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഖത്തറിലെ ആരോഗ്യപരിപാലന വിദഗ്ധരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പരസ്യവും ഉപയോഗവും സംബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ പരിപാലന വകുപ്പ് ഖത്തറിലെ എല്ലാ ആരോഗ്യപരിപാലകര്‍ക്കും ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ക്കും നല്‍കിയ മെമ്മോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇത് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ഡോക്ടര്‍മാര്‍ക്കോ ക്ലിനിക്കുകള്‍ക്കോ ഉള്ള നിരോധനമല്ല, മറിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ എന്ത് പങ്കിടരുതെന്നതിനെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണെന്നും പൊതുജനാരോഗ്യമന്ത്രാലയം വ്യക്തമാക്കി.
”പൊതുജനാരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മെമ്മോ ഒരു തരത്തിലും ഡോക്ടര്‍മാരെയോ ക്ലിനിക്കുകളെയോ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കുന്നില്ല. വാസ്തവത്തില്‍, അവര്‍ വിദഗ്ധരായ മെഡിക്കല്‍ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാന്‍സോഷ്യല്‍ മീഡിയ അടക്കമുള്ള എല്ലാ പ്ളാറ്റ്‌ഫോമുകളും ഉപയോഗിക്കാന്‍ പൊതുജനാരോഗ്യമന്ത്രാലയം ഡോക്ടര്‍മാരെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയമാണ് ചെയ്യുന്നത്.
എന്നാല്‍ ഡോക്ടര്‍മാരോ ക്ളിനിക്കുകളോ ഖത്തറില്‍ ഉപയോഗിക്കാന്‍ അനുമതിയില്ലാത്ത ഉപകരണങ്ങളോ സംവിധാനങ്ങളോ പരസ്യപ്പെടുത്തരുതെന്ന് ഓര്‍മ്മപ്പെടുത്തുന്നതിനാണ് മെമ്മോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രോഗികളുടെ വിവരങ്ങളോ ഡാറ്റയോ അവര്‍ പങ്കിടരുത്, കൂടാതെ മെഡിക്കല്‍ ഇതര ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ പരസ്യം ചെയ്യാന്‍ അവര്‍ അവരുടെ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കരുതെന്നും ഖത്തറിലെ എല്ലാ ക്ലിനിക്കുകളെയും പൊതുജനാരോഗ്യ മന്ത്രാലയം ഓര്‍മിപ്പിച്ചു.