എസ്.ഡി.പി.ഐ കേരളത്തിന്റെ ഭരണം നിയന്ത്രിക്കുന്ന കാലം വിദൂരമല്ല : ജോണ്‍സണ്‍ കണ്ടന്‍ ചിറ
ദോഹ : ഇടതു വലതു മുന്നണികളുടെയും ബിജെപിയുടെയും ജനവിരുദ്ധ നിലപാടുകളില്‍ മടുത്ത കേരളത്തിലെ ജനങ്ങള്‍ വലിയ തോതില്‍ എസ്.ഡി.പി.ഐയിലേക്ക് കടന്നുവന്നു കൊണ്ടിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം ജോണ്‍സണ്‍ കണ്ടന്‍ ചിറ. ഓണ്‍ലൈനില്‍ സംഘടിപ്പിച്ച ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം വകറ ബ്ലോക്ക് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തവണ നൂറിലേറെ വാര്‍ഡുകളില്‍ ജയിക്കുകയും നിരവധി പഞ്ചായത്തുകളില്‍ നിര്‍ണായകമാവുകയും ചെയ്ത എസ്.ഡി.പി.ഐയുടെ അടുത്ത ലക്ഷ്യം നിയസഭയിലെ പ്രാതിനിധ്യമാണ്. അതിന് വേണ്ടിയുള്ള പ്രവര്‍ത്തന പദ്ധതികള്‍ കൃത്യമായ ലക്ഷ്യത്തോടെ മുന്നോട്ട് പോവുന്നതായും എസ്.ഡി.പി.ഐ സംസ്ഥാന ഭരണം നിയന്ത്രിക്കുന്ന കാലം അതിവിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ പോലും ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സമര രംഗത്തുള്ളത് എസ്.ഡി.പി.ഐ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്ലോക്ക് പ്രസിഡന്റ് നിസാം കൊല്ലം അധ്യക്ഷത വഹിച്ച പരിപാടി ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംസ്ഥാന പ്രസിഡന്റ് കെ സി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജനറല്‍ സെക്രട്ടറി സജീര്‍ ഉളിയില്‍, ത്വാഹിര്‍ വളാഞ്ചേരി സംസാരിച്ചു.