Breaking News
റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ മാത്രം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പൂര്‍ണമായും വാക്സിനെടുക്കാത്ത ജീവനക്കാര്‍ ആഴ്ച തോറും ആന്റിജന്‍ ടെസ്റ്റെടുക്കേണ്ടത് നിര്‍ബന്ധമാണ്. ഈ ടെസ്റ്റുകള്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നാണെടുക്കേണ്ടതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
മൂക്കില്‍ നിന്നും സ്രവമെടുത്ത് പതിനഞ്ച് മിനിറ്റുകള്‍ക്കകം ഫലം ലഭ്യമാകുന്ന പരിശോധനയാണ് ആന്റിജന്‍ ടെസ്റ്റ്. 50 റിയാലാണ് ചാര്‍ജ്.