
ഖത്തറിലെ ടൂറിസം സൗകര്യങ്ങള്‍ പരിചയപ്പെടുത്തുന്ന ആപ്ളിക്കേഷനുമായി ഖത്തര്‍ ടൂറിസം അതോറിറ്റി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിലെ ടൂറിസം സൗകര്യങ്ങള്‍ പരിചയപ്പെടുത്തുന്ന ആപ്ളിക്കേഷനുമായി ഖത്തര്‍ ടൂറിസം അതോറിറ്റി രംഗത്ത്. ഖത്തറിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും സംഭവങ്ങളും പരിചയപ്പെടുത്ത ആപ്ലിക്കേഷന്‍ ഖത്തറിലുള്ളവര്‍ക്കും പുതുതായി സന്ദര്‍ശനത്തിന് വരുന്നവര്‍ക്കും ഉപകാരപ്പെടും.
ഖത്തറിനെക്കുറിച്ചുള്ള ആധികാരിമായ ടൂറിസ്റ്റ് വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവരെ ആപ്ലിക്കേഷന്‍ സഹായിക്കുന്നു, കാരണം സന്ദര്‍ശകര്‍ക്ക് ഖത്തറില്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട എല്ലാ ടൂറിസ്റ്റ് സ്ഥലങ്ങള്‍ സംബന്ധിച്ചും ആപ്ളിക്കേഷനിലൂടെ കൃത്യമായി മനസിലാക്കാം. 360 ഡിഗ്രി കാഴ്ചയില്‍ ആകര്‍ഷകമായ വിവരങ്ങള്‍ കണ്ട് പ്രിയപ്പെട്ട കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി സന്ദര്‍ശനം പ്ളാന്‍ ചെയ്യുവാന്‍ സഹായകമാകുമെന്നതും ആപ്ളിക്കേഷന്റെ പ്രത്യേകതയാണ്.