ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സില്‍ ലൈസന്‍സുള്ള മുഴുവന്‍ ഹോട്ടലുകള്‍ക്കും ”ഖത്തര്‍ ക്ലീന്‍” സര്‍ട്ടിഫിക്കറ്റ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സില്‍ ലൈസന്‍സുള്ള മുഴുവന്‍ ഹോട്ടലുകള്‍ക്കും ”ഖത്തര്‍ ക്ലീന്‍” സര്‍ട്ടിഫിക്കറ്റ് സാക്ഷാല്‍ക്കരിക്കപ്പെട്ടതോടെ ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സില്‍ (ക്യുഎന്‍ടിസി) അതിന്റെ ഖത്തര്‍ ക്ലീന്‍ പ്രോഗ്രാമില്‍ ഒരു നാഴികക്കല്ല് പിന്നിട്ടതായി അധികൃതര്‍ അവകാശപ്പെട്ടു.
2020 ജൂണില്‍ പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ആരംഭിച്ച ക്യു.എന്‍.ടി.സിയുടെ ഖത്തര്‍ ക്ലീന്‍ പ്രോഗ്രാം ശുചിത്വത്തിലും ശുചിത്വത്തില്‍ ഉയര്‍ന്ന നിലവാരം സൂക്ഷിക്കുന്നതോടൊപ്പം ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കര്‍ശനമായ നടപടിക്രമങ്ങള്‍ നടപ്പിലാക്കിയാണ് ജനകീയമായത്.
ക്യു.എന്‍.ടി.സിയുടെ സെക്രട്ടറി ജനറല്‍ അക്ബര്‍ അല്‍ ബാക്കര്‍ സി.ഒ.ഒ ബെര്‍ത്തോള്‍ഡ് ട്രെന്‍കെലും ഖത്തര്‍ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ആദ്യത്തെ ഹോട്ടലായ ഡബ്ല്യു ദോഹ സന്ദര്‍ശിച്ചാണ് ക്ലീന്‍ ഖത്തര്‍ പ്രോഗ്രാമിന്റെ വാര്‍ഷികമാഘോഷിച്ചത്.
ഖത്തറിലെ 100% ഹോട്ടലുകളും ഇപ്പോള്‍ ക്ളീന്‍ സര്‍ട്ടിഫിക്കറ്റ് നേടിയതിനാല്‍, പ്രോഗ്രാം ഇപ്പോള്‍ റെസ്റ്റോറന്റുകളിലേക്ക് വ്യാപിപ്പിക്കുകയാണ്, മാത്രമല്ല ഗതാഗതം, ചില്ലറ വില്‍പന, സംസ്‌കാരിക രംഗം എന്നിവയുള്‍പ്പെടെ മറ്റ് മേഖലകളിലേക്കും ഇത് വ്യാപിപ്പിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു