Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഫിഫ 2022 ലോകകപ്പ് സമയത്ത് സൂഖ് വാഖിഫ് 24 മണിക്കൂറും പ്രവര്‍ത്തിക്കും

അമാനുല്ല വടക്കാങ്ങര

ദോഹ. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ രാജ്യത്ത് നടക്കുന്ന ഫിഫ 2022 ലോകകപ്പിന്റെ ഭാഗമായി സൂഖ് വാഖിഫിലെ ഷോപ്പുകളും ഡൈനിംഗ് ഏരിയകളും അടുത്ത മാസം മുതല്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മിഡില്‍ ഈസ്റ്റില്‍ ആദ്യമായി നടക്കുന്ന ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന്റെ ആരാധകരെ സ്വാഗതം ചെയ്യുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും സൂഖ് വാഖിഫിലെ സ്ഥാപനങ്ങള്‍ പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുണ്ട്. രാജ്യത്തെ സുപ്രധാനമായ ടൂറിസ്റ്റ് കേന്ദ്രമെന്ന നിലക്കും പരമ്പരാഗത മാര്‍ക്കറ്റെന്ന നിലക്കും സൂഖ് വാഖിഫില്‍ നല്ല തിരക്കാണ് പ്രതീക്ഷിക്കുന്നത്.

ഫിഫ 2022 ലോകകപ്പ് ് ആഘോഷിക്കാന്‍ അനുയോജ്യമായ യൂണിഫോമുകള്‍ക്കൊപ്പം വിവിധ ഭക്ഷണശാലകളും അവരുടെ മെനുകള്‍ വിപുലീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. പല സ്ഥാപനങ്ങളും കൂടുതല്‍ തൊഴിലാളികളെ നിശ്ചയിച്ചും വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ശേഖരിച്ചുമാണ് ലോകകപ്പിനൊരുങ്ങുന്നത്.

ആധികാരിക സൗന്ദര്യത്തിനും വ്യക്തമായ സാംസ്‌കാരിക പൈതൃകത്തിനും പേരുകേട്ട സൂഖ് വാഖിഫിനെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്തിക്കാട്ടുന്നതോടെ സന്ദര്‍ശകരുടെ തിരക്കേറുമെന്നാണ് കണക്കാക്കുന്നത്.

Related Articles

Back to top button