പാവപ്പെട്ട രാജ്യങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാക്കാനുള്ള ഖത്തറിന്റെ പിന്തുണ ശ്ളാഘനീയം, ലോകാരോഗ്യ സംഘടന
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് മഹാമാരിയെ നേരിടുന്നതിന് പാവപ്പെട്ട രാജ്യങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാക്കാനുള്ള ഖത്തറിന്റെ പിന്തുണ ശ്ളാഘനീയമാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അഥനോം ഗെബ്രിയേസസ് അഭിപ്രായപ്പെട്ട. ഖത്തറിന്റെ തുടര്‍ച്ചയായ പിന്തുണയോടെ, ”ആഫ്രിക്കന്‍ ഭൂഖണ്ഡത്തിനും ലോകത്തിനും മികച്ച ഭാവി കെട്ടിപ്പടുക്കാനാണ് ലോകാരോഗ്യ സംഘടന ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തര്‍ ബ്ലൂംബര്‍ഗുമായി സഹകരിച്ച് സംഘടിപ്പിച്ച ഖത്തര്‍ ഇക്കണോമിക് ഫോറത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.
കോവിഡ് -19 പകര്‍ച്ചവ്യാധിയെ നേരിടാന്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് ഖത്തര്‍ നല്‍കിയ പിന്തുണ വളരെ പ്രധാനപ്പെട്ടതായാണ് ലോകാരോഗ്യ സംഘടന കാണുന്നത്. മരുന്നായും പ്രതിരോധ വസ്തുക്കളായും വാക്സിനായുമൊക്കെ നിരവധി ദരിദ്ര രാജ്യങ്ങള്‍ക്കാണ് ഖത്തര്‍ പിന്തുണ നല്‍കിയത്.