പലസ്തീന്റെ മനോഹരമായ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പ്രദര്‍ശനവുമായി മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : പലസ്തീന്റെ മനോഹരമായ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പ്രദര്‍ശനവുമായി മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട്. പലസ്തീനിലൂടെയുള്ള ചിത്ര യാത്രയാണ് ബ്യൂട്ടിഫുള്‍ മെമ്മറീസ് ഓഫ് പാലസ്തീന്‍ എന്ന പ്രദര്‍ശനം. സെപ്റ്റംബര്‍ 30 വരെ മ്യൂസിയം ഓഫ് ഇസ് ലാമിക് ആര്‍ട്ട് (എംഐഎ) ലൈബ്രറിയില്‍ പ്രദര്‍ശനം തുടരും.
യൂറോപ്യന്‍ ഭാഷകളിലുള്ള യാത്രാ ജേണലുകള്‍, കഥകള്‍, ചരിത്രങ്ങള്‍ എന്നിങ്ങനെ അറബ് ലോകത്തിന് ഏറെ താല്‍പ്പര്യമുള്ള മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ടിന്റെ അപൂര്‍വ പുസ്തക ശേഖരത്തില്‍ നിന്നുള്ള പുസ്തകങ്ങളും എക്സിബിഷനിലുണ്ട്.
എക്‌സിബിഷനോടൊപ്പം വെബിനാര്‍, എംബ്രോയിഡറി, ലാന്‍ഡ്‌സ്‌കേപ്പ് പെയിന്റിംഗ് വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രോഗ്രാമുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. എംഐഎയുടെ വെബ്‌സൈറ്റ്: www.mia.org.qa/en/library ന്റെ ലൈബ്രറി പേജിലൂടെയും എക്സിബിഷന്‍ ഓണ്‍ലൈനായി കാണാനാകും.
മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട് ലൈബ്രറി ശനിയാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ 7 വരെയും വെള്ളിയാഴ്ച ഉച്ചക്ക് 1 മുതല്‍ 7 വരെയും പൊതുജനാരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തുറന്ന് പ്രവര്‍ത്തിക്കും.
ഓരോ മ്യൂസിയത്തിലും പരിമിതമായ എണ്ണം സന്ദര്‍ശകരെയും സ്റ്റാഫുകളെയും അനുവദിക്കും. ഖത്തര്‍ മ്യൂസിയംസ് വെബ്‌സൈറ്റ്: https://visit.qm.org.qa/ ല്‍ സന്ദര്‍ശകര്‍ മുന്‍കൂട്ടി ടിക്കറ്റ് റിസര്‍വ് ചെയ്യേണ്ടതുണ്ട്. മ്യൂസിയത്തിലെത്തുമ്പോള്‍, ടിക്കറ്റ്ഹോള്‍ഡര്‍മാര്‍ ഇഹ്തിറാസ് ആപ്ലിക്കേഷനില്‍ ആരോഗ്യസ്ഥിതി പച്ചയായിരിക്കണം. കൂടാതെ പ്രവേശന കവാടത്തില്‍ താപനിലയും പരിശോധിക്കും. 12 വയസും അതില്‍ കൂടുതലുമുള്ള സന്ദര്‍ശകര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കൈകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ സന്ദര്‍ശകരെ പ്രോത്സാഹിപ്പിച്ച് ഹാന്‍ഡ് സാനിറ്റൈസര്‍ സ്റ്റേഷനുകള്‍ ലൊക്കേഷനിലുടനീളം സ്ഥാപിച്ചിട്ടുണ്ട്.
മറ്റ് സന്ദര്‍ശകരില്‍ നിന്ന് സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാന്‍ സന്ദര്‍ശകരെ ഓര്‍മ്മിപ്പിക്കുന്ന സൈനേജുകളും സൈറ്റില്‍ ദൃശ്യമാകും. ടച്ച്സ്‌ക്രീനുകള്‍ പോലുള്ള ഓരോ മ്യൂസിയത്തിലെയും സംവേദനാത്മക സവിശേഷതകള്‍ താല്‍ക്കാലികമായി നീക്കംചെയ്യും. ഗാലറി ഗൈഡുകള്‍ ഓണ്‍ലൈനില്‍ മാത്രമാണ് ലഭിക്കുക