ഇന്ത്യയില്‍ നിന്നും കോവിഷീല്‍ഡ് ആദ്യ ഡോസ് എടുത്തവര്‍ക്ക് ഖത്തറില്‍ രണ്ടാം ഡോസ് നല്‍കി തുടങ്ങിയതായി റിപ്പോര്‍ട്ട്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഇന്ത്യയില്‍ നിന്നും കോവിഷീല്‍ഡ് ആദ്യ ഡോസ് എടുത്തവര്‍ക്ക് ഖത്തറില്‍ രണ്ടാം ഡോസ് നല്‍കി തുടങ്ങിയതായി റിപ്പോര്‍ട്ട്. കോവിഷീല്‍ഡിന്റെ അതേ ഘടകങ്ങളുള്ള അസ്ട്ര സെനിക വാക്സിനാണ് നല്‍കുന്നത് എന്നറിയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ നിന്നോ ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ നിന്നോ ലഭിച്ചിട്ടില്ല.
കോവിഷീല്‍ഡും അസ്ട്ര സെനികയുമൊക്കെ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനുകളാണെങ്കിലും ഖത്തറില്‍ ഫൈസര്‍, മോഡേണ വാക്സിനുകളാണ് നല്‍കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. പുതുതായി അസ്ട്ര സെനിക വാക്സിനുകള്‍ നല്‍കുന്നുണ്ടോ എന്ന കാര്യത്തില്‍ ഇതുവരേയും ഔദ്യോഗിക സ്ഥിരീകരണമില്ല.
കഴിഞ്ഞ ദിവസം പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റെ നര്‍ആകും ആപ്ളിക്കേഷന്‍ വഴി വാക്സിന്‍ ബുക്ക് ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ആ അപ്ളിക്കേഷനില്‍ ഖത്തറില്‍ നിന്നോ പുറത്തുനിന്നോ ആദ്യ ഡോസ് വാക്സിനെടുത്തോ എന്ന ചോദ്യമുണ്ട്. അതിനര്‍ഥം ഖത്തറിന് പുറത്തുനിന്നും ആദ്യ ഡോസ് വാക്സിനെടുത്തവര്‍ക്ക് ഇവിടെ രണ്ടാം ഡോസ് എടുക്കാമെന്നാണ് മനസ്സിലാകുന്നത്.
അങ്ങനെയെങ്കില്‍ ആദ്യ വാക്സിനെടുത്തവര്‍ നര്‍ആകും ആപ്പ് വഴിയാണ് രണ്ടാം ഡോസിന് ബുക്ക് ചെയ്യേണ്ടി വരിക. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും വാക്സിനെടുക്കേണ്ടി വരുമ്പോള്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാകുമെന്നറിയുന്നു. ഇതുവരെ ഹെല്‍ത്ത് കാര്‍ഡില്ലാത്തവര്‍ക്കും വാക്സിന്‍ ലഭിച്ചിരുന്നു.
നര്‍ആകും വഴി വാക്‌സിന്‍ അപ്പോയിന്റുമെന്റുക്കേണ്ട വിധം ഇങ്ങനെ
സെക്കന്റ് ഡോസ് അപ്പോയിന്റ്‌മെന്റ് ഷെഡ്യൂള്‍ ചെയ്യാനായി 4027 7077 എന്ന നമ്പറില്‍ വിളിക്കുക