
Uncategorized
ഖത്തര്‍ ഇസ്‌ലാമിക് ബാങ്കിന്റെ സാമ്പത്തിക സാക്ഷരത പദ്ധതി 1629 വിദ്യാര്‍ഥികള്‍ പ്രയോജനപ്പെടുത്തി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഹൈസ് സ്‌ക്കൂള്‍ വിദ്യാര്‍ഥികളിലും ഒന്നാം വര്‍ഷ യൂണിവേര്‍സിറ്റി വിദ്യാര്‍ഥികളിലും സാമ്പത്തിക അച്ചടക്കവും ആസൂത്രണവും സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ ഇസ് ലാമിക് ബാങ്ക് ഏര്‍പ്പെടുത്തിയ സാമ്പത്തിക സാക്ഷരത പദ്ധതി 1629 വിദ്യാര്‍ഥികള്‍ പ്രയോജനപ്പെടുത്തിയതായി റിപ്പോര്‍ട്ട്
പണം എങ്ങനെ പ്രയോജനപ്പെടുന്നു എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നിരവധി പരിപാടികളാണ് ബാങ്ക് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ചത്. ഖത്തര്‍ ഇസ് ലാമിക് ബാങ്കിന്റെ 41 വളണ്ടിയര്‍മാര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു.
പണം സമ്പാദിക്കുന്നത് സംബന്ധിച്ചും ചിലവഴിക്കുന്നത് സംബന്ധിച്ചും അവബോധം സൃഷ്ടിക്കുന്നതോടൊപ്പം ഓരോരുത്തരുടേയും വ്യക്തിപരമായ ബഡ്ജറ്റ് തയ്യാറാക്കുന്നത് സംബന്ധിച്ചും പദ്ധതി ബോധവല്‍ക്കരണം നടത്തി.
2018 മുതലാണ് ബാങ്ക്് ഇത്തരമമൊരു പദ്ധതി നടപ്പാക്കുന്നത്.