Breaking News
ഖത്തര്‍-സൗദി ഫോളോ-അപ്പ് കമ്മിറ്റിയുടെ നാലാമത് യോഗം ദോഹയില്‍ നടന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തര്‍-സൗദി ഫോളോ-അപ്പ് കമ്മിറ്റിയുടെ നാലാമത് യോഗം ദോഹയില്‍ നടന്നു. ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നടന്ന യോഗത്തില്‍ ഖത്തറിന്റെ ഭാഗത്തുനിന്നും മേഖല കാര്യങ്ങള്‍ക്കായുള്ള ഖത്തര്‍ വിദേശ കാര്യ മന്ത്രിയുടെ പ്രത്യേക പ്രതിനിധി അംബാസഡര്‍ അലി ബിന്‍ ഫഹദ് അല്‍ ഹജ്‌റിയും സൗദി ഭാഗത്തുനിന്നും രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങള്‍ക്കായി വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഈദ് ബിന്‍ മുഹമ്മദ് അല്‍ ഥഖാഫി എന്നിവരാണ് നേതൃത്വം നല്‍കിയത്.
അല്‍ ഉല കരാറിനെ തുടര്‍ന്ന് രണ്ട് സഹോദര രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ സജീവവും ഊഷ്മളവുമാക്കുന്നതില്‍ ഇരുരാജ്യങ്ങളുടേയും നേതൃത്വത്തിന്റെ ഇച്ഛാശക്തിയുടെ ഭാഗമാണെന്നും ഫോളോ-അപ്പ് കമ്മിറ്റിയുടെ യോഗങ്ങള്‍ ആശാവഹമായിരുന്നുവെന്നും ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.