ഖത്തറിലെ വേള്‍ഡ് കപ്പ് സൈറ്റുകളിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട വിമര്‍ശനം അടിസ്ഥാന രഹിതം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ വേള്‍ഡ് കപ്പ് സൈറ്റുകളിലെ തെഴിലാളികളുമായി ബന്ധപ്പെട്ട് ചില വിദേശ മാധ്യമങ്ങള്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഖത്തര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ശൈഖ് തമര്‍ ബിന്‍ ഹമദ് അല്‍ ഥാനി. ഫ്രഞ്ച് പത്രമായ ലെ മോണ്ടെയില്‍ പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയിലാണ് അദ്ദേഹം നിലപാട് വിശദീകരിച്ചത്.
രാജ്യത്തെ തൊഴില്‍ പരിഷ്‌കാരങ്ങളെ അവഗണിച്ച് വസ്തുത വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നത്് ദുരുദ്ദേശപരമാണ്.
500 ദിവസത്തിനുള്ളില്‍, 2022 ലോകകപ്പ് ഖത്തറില്‍ ആരംഭിക്കും. ലോകാടിസ്ഥാനത്തിലുള്ള സുപ്രധാനമായൊരു ഫുട്‌ബോള്‍ മല്‍സരത്തിന് ആദ്യമായൊരു അറബ് രാജ്യം വേദിയാകുമ്പോള്‍ ആവര്‍ത്തിച്ചുള്ള സ്റ്റീരിയോടൈപ് വിമര്‍ശനങ്ങളും പരാതികളും ഒഴിവാക്കി സാംസ്‌കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും പ്രക്ഷുബ്ധമായ ലോകത്ത് പ്രതീക്ഷയുടെയും ഐക്യത്തിന്റെയും സന്ദേശം പരത്താനുമാണ് പരിശ്രമിക്കേണ്ടത്.
ജൂണ്‍ 26 ന് മോണ്ടെയില്‍ പ്രസിദ്ധീകരിച്ച ലേഖനം വസ്തുതകളോട് നീതി പുലര്‍ത്തുന്നതല്ല. ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ലഭിക്കുന്ന ഖത്തറിലെ തൊഴില്‍ പരിഷ്‌കാരങ്ങളുടെ ഗുണപരമായ സ്വാധീനം ലേഖനം നിരാകരിക്കുകയാണ്. ഖത്തറില്‍ 14 ലക്ഷത്തോളം വിദേശി ജീവനക്കാരുണണ്ട് അതില്‍ 20 ശതമാനത്തോളം മാത്രമാണ് ബ്‌ളൂ കോളര്‍ ജോലിക്കാര്‍. തൊഴില്‍ രംഗത്ത് വമ്പിച്ച പരിഷ്‌കാരങ്ങളാണ് ഖത്തര്‍ നടപ്പാക്കുന്നത്. മിനിമം വേതനം, വേജ് പ്രൊട്ടക്്ഷന്‍, കഫാല സിസ്റ്റം , എക്‌സിറ്റ് പെര്‍മിറ്റ് തുടങ്ങി ലോകാടിസ്ഥാനത്തില്‍ പ്രശംസസിക്കപ്പെട്ട തൊഴില്‍ പരിഷ്‌കാരങ്ങളാണ് ഖത്തറില്‍ നടക്കുന്നത്്. ഇതൊക്കെ തമസ്‌കരിക്കുന്ന രീതിയിലാണ് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ആവര്‍ത്തിക്കുന്നത്.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുകയും ജീവന്‍ രക്ഷിക്കുകയും ചെയ്യയുന്നതിനുള്ള സാധ്യമായ എല്ലാ നടപടികളും ഖത്തര്‍ സ്വീകരിക്കുന്നുണ്ട്. ലോകാടിസ്ഥാനത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ കോവിഡ് മരണ നിരക്കുള്ള രാജ്യമാണ് ഖത്തര്‍. വസ്തുതകള്‍ മറച്ചുവെക്കാതെ തികച്ചും സുതാര്യമായ തൊഴില്‍ പരിഷ്‌കാരങ്ങളുമായി ഖത്തര്‍ മുന്നേററുകയാണ്.
അന്താരാഷ്ടട്ര തൊഴില്‍ സംഘടനകളുമായി സഹകരണ സമീപനമാണ് ഖത്തറിനുള്ളത്. ഇന്റര്‍നാഷണല്‍ ലാബര്‍ ഓര്‍ഗനൈസേഷന്റെ മേഖലയിലെ പ്രഥമ പ്രൊജക്ട് ഓഫീസ് 2018 മുതല്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.