‘നക്ഷത്രങ്ങള്‍ കരയാറില്ല’ ഡോക്യൂ ഡ്രാമ പോസ്റ്റര്‍ പ്രകാശനം ചെയ്തു
ദോഹ : ബലിപെരുന്നാളിനോടാനുബന്ധിച്ച് യൂത്ത്‌ഫോറം ഖത്തറും തനിമ ഖത്തറും സംയുക്തമായി ഒരുക്കുന്ന ‘നക്ഷത്രങ്ങള്‍ കരയാറില്ല’ ഡോക്യൂ ഡ്രാമയുടെ പോസ്റ്റര്‍ പ്രകാശനം റേഡിയോ മലയാളം 98.6 സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍ വാണിയമ്പലത്തിന് നല്‍കി യൂത്ത് ഫോറം വൈസ് പ്രസിഡന്റ് ഉസ്മാന്‍ പുലാപ്പറ്റ നിര്‍വഹിച്ചു.
ജൂലൈ 21 ബുധന്‍ ഖത്തര്‍ സമയം വൈകീട്ട് ഏഴ് മണിക്ക് യൂത്ത് ഫോറത്തിന്റെയും തനിമയുടെയും ഫേസ്ബുക് പേജുകളിലൂടെ ലൈവ് ആയാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്.
പ്രതിസന്ധികളെ വിശ്വാസത്തിന്റെ കരുത്തു കൊണ്ട് അതിജയിച്ച്, മാനവരാശിക്ക് സമത്വത്തിന്റെയും വിമോചനത്തിന്റെയും വിസ്മയ ചരിത്രം പകര്‍ന്നു നല്‍കിയ ബിലാല്‍ ഇബ്‌നു റബാഹിന്റെ ജീവിതം ആസ്പദമാക്കിയാണ് ഡോക്യൂ ഡ്രാമ തയ്യാറാക്കിയിട്ടുള്ളത്.
പരിപാടിയുടെ റേഡിയോ പാര്‍ട്ണര്‍ ആയ റേഡിയോ മലയാളം 98.6 ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡോക്യൂഡ്രാമ ഡയറക്ടര്‍ ഉസ്മാന്‍ മാരാത്ത്, തനിമ ഖത്തര്‍ ചാപ്റ്റര്‍ ഡയറക്ടര്‍ അഹ്‌മദ് ഷാഫി, യൂത്ത് ഫോറം കലാ സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ഡോ. സല്‍മാന്‍, പബ്ലിക് റിലേഷന്‍ കണ്‍വീനര്‍ അഹ്‌മദ് അന്‍വര്‍ എന്നിവര്‍ പങ്കെടുത്തു.