‘ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ – കോവിഡ് കാല വീട്ടുപരിചരണം” എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു
ദോഹ : നിയാര്‍ക്ക് ഖത്തര്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ”ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍- കോവിഡ് കാല വീട്ടുപരിചരണം” എന്ന വിഷയത്തില്‍ ജൂലൈ 9 വെള്ളിയാഴ്ച സൂം പ്ലാറ്റ്ഫോമില്‍ വെബിനാര്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച് നിയാര്‍ക്ക് ഖത്തര്‍ ചാപ്റ്ററിന്റെയും ഐ.സി.ബി.എഫിന്റെയും (ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം) സംയുക്ത സംരംഭമായാണ് വെബിനാര്‍ സംഘടിപ്പിക്കപ്പെട്ടത്.
മുഖ്യാതിഥി, പബ്ലിക് ഹെല്‍ത്ത് സ്പെഷ്യലിസ്റ്റ് ഡോ. അല്‍പ്ന മിത്തല്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്തു. നിയാര്‍ക്ക് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സൗമ്യ ബോധവല്‍ക്കരണ സെഷനും ചോദ്യോത്തര സെഷനും കൈകാര്യം ചെയ്തു. ഓട്ടിസം ബാധിതര്‍ക്ക് ആശ്വാസത്തിനുള്ള പാതയില്‍ സവിശേഷമായ സേവനം നല്‍കുന്നതില്‍ നിയാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളെ ഡോ. അല്‍പ്ന മിത്തല്‍ അഭിനന്ദിച്ചു. വെല്ലുവിളി നിറഞ്ഞതും പ്രസക്തവുമായ ഒരു വിഷയം തിരഞ്ഞെടുത്ത് കൊണ്ട്
കോവിഡിന്റെ മാറിയ ജീവിത സാഹചര്യത്തില്‍ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും അവബോധവും ആശ്വാസവും നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് മാതൃകാപരമാണ്. ഇന്ത്യയില്‍ ഏകദേശം 20 ലക്ഷം കുട്ടികള്‍ക്ക് ഓട്ടിസം ഉണ്ടെന്ന് മനസ്സിലാക്കിക്കൊണ്ട് അവരെ മുഖ്യധാരാ സമൂഹത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്, ഡോ. അല്‍പ്ന കൂട്ടിച്ചേര്‍ത്തു. ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡറിനെക്കുറിച്ചും യഥാര്‍ത്ഥ ജീവിതത്തിലെ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ചും ഡോ. സൗമ്യ സെഷന്‍ അവതരിപ്പിച്ചു സംസാരിച്ചത് കുട്ടികളെ പരിചരിക്കുന്നതിന് മാതാപിതാക്കള്‍ക്ക് വളരെ ഉപകാരപ്രദമായിരുന്നു. ചോദ്യോത്തര സെഷനില്‍ രക്ഷിതാക്കള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ലളിതവും വ്യക്തവുമായ പരിഹാര നിര്‍ദ്ദേശങ്ങള്‍ ലഭിച്ചത് രക്ഷിതാക്കള്‍ക്ക് വളരെയധികം ആശ്വാസമായി.
വെബിനാറില്‍ താഹ ഹംസ, നിയാര്‍ക്ക് ഖത്തര്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ സ്വാഗത പ്രഭാഷണവും നിയാര്‍ക്കിന്റെ വിഷന്‍- മിഷന്‍ വിശദീകരണം നിയാര്‍ക്ക് ഗ്ലോബല്‍ ചെയര്‍മാനും വെല്‍കെയര്‍ ഗ്രൂപ്പ് എം.ഡിയുമായ അശ്‌റഫ് കെ.പിയും നിര്‍ച്ചഹിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാനും ഐ.സി.സി പ്രസിഡന്റ് പിഎന്‍ ബാബു രാജനും ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. നിയാര്‍ക്കിന്റെ ഇന്ത്യ, ജി.സി.സി, യു.എസ്.എ, യു.കെ എന്നീ രാജ്യങ്ങളിലെ കമ്മിറ്റി പ്രതിനിധികള്‍ സംബന്ധിച്ചു. നിയാര്‍ക്ക് ജനറല്‍ സെക്രട്ടറി ഷാനഹാസ് എടോടി നന്ദി അറിയിച്ചു സംസാരിച്ചു. ഹമീദ് എം.ടിയും ഹനാന്‍ അഷ്റഫും വെബിനാര്‍ നിയന്ത്രിച്ചു.