Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

നാല് പതിറ്റാണ്ട് പ്രവാസം പിന്നിട്ടവരെ ആദരിച്ചു

ദോഹ : ഉപജീവനാവശ്യാർത്ഥം തൊഴിൽ തേടി പ്രവാസഭൂമികയിൽ എത്തുകയും പ്രവാസത്തിൽ നാല് പതിറ്റാണ്ട് പൂർത്തിയാക്കുകയും ചെയ്ത സി.ഐ.സി. റയ്യാൻ സോണൽ പ്രവർത്തകരെ അന്തർദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ഖത്തർ – റയ്യാൻ സോൺ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ വെച്ച് ആദരിച്ചു.

ഖത്തറിൽ 48 വർഷം പിന്നിട്ട തൃശൂർ ജില്ലയിലെ പാടൂർ സ്വദേശി കെ. എച്ച് കുഞ്ഞിമുഹമ്മദ്‌, നാല്പത്തി ഏഴര വർഷം പൂർത്തിയാക്കിയ പെരുമ്പാവൂർ സ്വദേശി പി.കെ. മുഹമ്മദ്‌ തുടങ്ങി കൂരിക്കളകത്ത ഹാരിസ് (കണ്ണൂർ, പാപിനിശ്ശേരി), എൻ.പി. അഷ്‌റഫ്‌  (തൃശൂർ, പുതുമനശ്ശേരി), അബ്ദുൽ സത്താർ (തൃശൂർ, കരുവന്നൂർ), എ.ടി. അബ്ദുൽ സലാം (മലപ്പുറം, പെരുമ്പടപ്പ്), റസാഖ് കാരാട്ട് (കോഴിക്കോട്,   കൊടുവള്ളി), പി.വി. അബ്ദുൽ സലാം (കോഴിക്കോട്, രാമനാട്ടുകര), അബ്ദുൽ ജലീൽ എം. എം (തൃശൂർ, വെങ്കിടങ്ങ്), അമീർ ടി.കെ (തൃശൂർ, എറിയാട്), വിമൺ ഇന്ത്യ പ്രവർത്തകയായ ബി. എം. ലൈല എന്നിവരാണ് നാല് പതിറ്റാണ്ട് പ്രവാസം പൂർത്തിയാക്കി ആദരം ഏറ്റുവാങ്ങിയത്.

സി.ഐ.സി. റയ്യാൻ സോണൽ വൈസ് പ്രസിഡന്റ്‌ സുബുൽ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങ് ഫസലുറഹ്മാന്റെ ഖിറാഅത്തോടെ ആരംഭിച്ചു. സോണൽ ഭാരവാഹികളായ അബ്ദുൽ ബാസിത്, റഫീഖ് തങ്ങൾ, സിദ്ദിഖ് വേങ്ങര, വിമൻ ഇന്ത്യ റയ്യാൻ സോണൽ സെക്രട്ടറി സൈനബ അബ്ദുൽ ജലീൽ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button