Local News

‘ഈസക്ക എന്ന വിസ്മയം’ പ്രകാശനം ചെയ്തു

മലപ്പുറം. ജീവിതം മുഴുവന്‍ മനുഷ്യ സേവനത്തിനായി ഉഴിഞ്ഞുവെച്ച് സ്വദേശത്തും വിദേശത്തും ജനഹൃയങ്ങള്‍ കീഴടക്കി ഈ ലോകത്തോട് വിട പറഞ്ഞ കെ.മുഹമ്മദ് ഈസ എന്ന ഈസക്കയെക്കുറിച്ച് ലിപി പബ്‌ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഓര്‍മ പുസ്തകം ഈസക്ക എന്ന വിസ്മയം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു.

മനുഷ്യ സ്‌നേഹത്തിന്റേയും സേവനത്തിന്റേയും ഉജ്വല മാതൃകയായിരുന്നു ഈസക്കയെന്നും ആ ജീവിതത്തിന്റെ ഓരോ ഏടുകളും പാഠപുസ്തകമാണെന്നും പ്രകാശനം ചെയ്ത് സംസാരിക്കവേ സാദിഖലി തങ്ങള്‍ പറഞ്ഞു. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വ്യാപാര മേഖലകളില്‍ സജീവമായിരുന്നതോടൊപ്പം കേരളത്തിന്റെ മുക്കുമൂലകളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഈസക്കയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് തങ്ങള്‍ അനുസ്മരിച്ചു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ചന്ദ്രിക മുന്‍ പത്രാധിപരുമായിരുന്ന നവാസ് പൂനൂര്‍ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. റിയാസ് മങ്കട , പുസ്‌കത്തിന്റെ എഡിറ്റര്‍ ഡോ.അമാനുല്ല വടക്കാങ്ങര, ലിപി അക്ബര്‍ എന്നിവര്‍ സംബന്ധിച്ചു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, ജെ.കെ.മേനോന്‍, പ്രശസ്ത സംഗീതജ്ഞന്‍ എം.ജയചന്ദ്രന്‍, ആലങ്കോട് ലീല കൃഷ്ണന്‍, വി.ടി.മുരളി, ഒ.എം.കരുവാരക്കുണ്ട്, കാനേഷ് പൂനൂര്‍, ഡോ.ഹുസൈന്‍ മടവൂര്‍, എസ്.എ.എം.ബഷീര്‍, ഡോ. റഷീദ് പട്ടത്ത് , അന്‍വര്‍ ഹുസൈന്‍, ഹബീബുറഹ് മാന്‍ കിഴിശ്ശേരി , എ യതീന്ദ്രന്‍ തുടങ്ങി എണ്‍പതോളം ലേഖകരുടെ ഓര്‍മക്കുറിപ്പുകളാണ് പുസ്‌കത്തിലുളളത്.

Related Articles

Back to top button
error: Content is protected !!