
മിഡില്‍ ഈസ്റ്റിലെ പ്രമുഖ ട്രാവല്‍ ഹബായി ദോഹ വളരുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. മിഡില്‍ ഈസ്റ്റിലെ പ്രമുഖ ട്രാവല്‍ ഹബായി ദോഹ വളരുന്നു. കോവിഡ് മഹാമാരി കാലത്തും സേവനം തുടര്‍ന്ന ഖത്തര്‍ എയര്‍വേയ്‌സും ഖത്തറിന്റെ അഭിമാന പദ്ധതിയായ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും അത്യാധുനിക സംവിധാനങ്ങളും ലോകോത്തര സൗകര്യങ്ങളുമൊരുക്കി ലോകത്തെ വരവേല്‍ക്കാന്‍ തുടങ്ങിയതോടെ ഈസ്റ്റിലെ പ്രമുഖ ട്രാവല്‍ ഹബായി ദോഹ മാറിയിരിക്കുന്നു. ജൂലൈ 12 ന് പ്രാബല്യത്തില്‍ വന്ന ഖത്തറിന്റെ പുതിയ യാത്ര നയം അയല്‍ രാജ്യങ്ങളിലുള്ളവര്‍ക്്കും പ്രയോജനകരമാണെന്ന് മാത്രമല്ല ലോകത്തിന് തന്നെ മാതൃകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ആയിരക്കണക്കിനാളുകളാണ് ഈഈ സൗകര്യം പ്രയോജനപ്പെടുത്തുന്നത്. വാക്‌സിനെടുത്ത ലോകത്തിന് പ്രതീക്ഷയും പ്രത്യാശയും നല്‍കുന്നതാണ് ഖത്തറിന്റെ നടപടി. കോവിഡാനന്തര ലോകത്തിന്റെ സാധ്യതയും സാധുതയും ബോധ്യപ്പെടുത്തുന്നതാണ് ഖത്തറിന്റെ പുതിയ ട്രാവല്‍ നയം.

വ്യോമയാന രംഗത്തെ ഏറ്റവും പുതിയ യാത്രാ കണക്കുകള്‍ പ്രകാരം മിഡില്‍ ഈസ്റ്റിലെ പ്രമുഖ ട്രാവല്‍ ഹബായി ദോഹ മാറിയിരിക്കുന്നു. ഇ ടര്‍ബോ ന്യൂസ് അനുസരിച്ച്,2021 ജനുവരി 1 മുതല്‍ ജൂണ്‍ 30 വരെ, ദോഹ വഴിയുള്ള യാത്രയ്ക്കായി വിതരണം ചെയ്യുന്ന വിമാന ടിക്കറ്റുകളുടെ എണ്ണം മറ്റു റൂട്ടുകളേതിനേക്കാള്‍ കൂടുതലായിരുന്നു.
2021 ജനുവരി മുതല്‍ ദോഹയില്‍ നിന്നും കൈറോ, ദമ്മാം, ദുബായ്, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കും തിരിച്ചമുള്ള അഞ്ച് റൂട്ടുകള്‍ വീണ്ടും തുറക്കുകയും മറ്റ് റൂട്ടുകളിലെ ഗതാഗതം വര്‍ദ്ധിക്കുകയും ചെയ്തു.പുനസ്ഥാപിച്ച റൂട്ടുകള്‍ സന്ദര്‍ശകരുടെ വരവിന് ആപേക്ഷിക സംഭാവന നല്‍കി.
കൂടാതെ, സിയാറ്റില്‍, സാന്‍ ഫ്രാന്‍സിസ്‌കോ, അബിജാന്‍ എന്നിവയുമായി പുതിയ കണക്ഷനുകള്‍ യഥാക്രമം 2020 ഡിസംബര്‍, 2021 ജനുവരി, 2021 ജൂണ്‍ മാസങ്ങളില്‍ സ്ഥാപിച്ചു.
ഖത്തറിലെത്തുന്ന മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ പ്രീ-പാന്‍ഡെമിക് ലെവലിനെ (എച്ച് 1 2021 vs എച്ച് 1 2019) താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും ശക്തമായ വളര്‍ച്ച കാണിക്കുന്ന നിലവിലുള്ള പ്രധാന റൂട്ടുകള്‍ സാവോ പോളോ (137 ശതമാനം), കീവ് (53 ശതമാനം) , ധാക്ക (29 ശതമാനം), സ്റ്റോക്ക്‌ഹോം (6.7 ശതമാനം) എന്നിവയാണ്
ദോഹയ്ക്കും ജോഹന്നാസ്ബര്‍ഗിനുമിടയില്‍ (25 ശതമാനം), മാലി (21 ശതമാനം), ലാഹോര്‍ (19 ശതമാനം വരെ) എന്നിവയ്ക്കുള്ള സീറ്റ് ശേഷിയിലും ശ്രദ്ധേയമായ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു