ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റി ഗാന്ധിജയന്തിയോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജയന്തി ദിനത്തോടനുബന്ധിച്ച് ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റി, ഹമദ് ബ്ലഡ് ഡോണര്‍ സെന്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഏഷ്യന്‍ ടൗണില്‍ വച്ച് നടന്ന ക്യാമ്പ്, വര്‍ക്കല മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍ ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ മുഖ്യ പ്രഭാഷണം നടത്തി. ഇന്‍കാസ് എറണാകുളം ജില്ലാ പ്രസിഡന്റ് പി.ആര്‍ ദിജേഷ് അദ്ധ്യക്ഷനായിരുന്നു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, സെക്രട്ടറി ജാഫര്‍ തയ്യില്‍, മാനേജിംഗ് കമ്മിറ്റി അംഗം നീലാംബരി സുശാന്ത്, ഐ.സി.സി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ജനറല്‍ സെക്രട്ടറി എബ്രഹാം കെ ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ളൈ, ഐ.എസ്.സി സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, ഐ.സി.ബി.എഫ് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ വി ബോബന്‍, ഇന്‍കാസ് നേതാക്കളായ ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, കെ കെ ഉസ്മാന്‍, ഈപ്പന്‍ തോമസ്, വി.എസ് അബ്ദുള്‍ റഹ്‌മാന്‍, താജുദ്ദീന്‍ ചിറക്കുഴി, ഷിബു സുകുമാരന്‍, ഷെമീര്‍ പുന്നൂരാന്‍, മഞ്ജുഷ ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്‍കാസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷിജു കുര്യാക്കോസ് സ്വാഗതവും, ട്രഷറര്‍ ബിനീഷ് അഷറഫ് നന്ദിയും പറഞ്ഞു.
ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ഡേവിസ് ഇടശ്ശേരി, അന്‍വര്‍ സാദത്ത്, പി.കെ. റഷീദ്, അഷറഫ് നന്നംമുക്ക്, ജയപാല്‍ മാധവന്‍, അബ്ദുല്‍ റൗഫ്, സര്‍ജിത് കൂട്ടംപറമ്പത്ത്, മുനീര്‍ പള്ളിക്കല്‍, മനോജ് കൂടല്‍, ആരിഫ് പയന്തോങ്ങില്‍, യൂത്ത് വിംഗ് പ്രസിഡന്റ് ദീപക് ചുള്ളിപറമ്പില്‍, വനിതാ വിംഗ് ജനറല്‍ സെക്രട്ടറി അര്‍ച്ചന സജി, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും, യൂത്ത് വിംഗ് – വനിതാ വിംഗ് ഭാരവാഹികളും സന്നിഹിതരായിരുന്നു.
എം.പി. മാത്യു, കെ ബി ഷിഹാബ്, റിഷാദ് മൊയ്തീന്‍, മൂസ മൊയ്തീന്‍, ഷാജി എന്‍ ഹമീദ്, ഷെമീം ഹൈദ്രോസ്, എല്‍ദോ എബ്രഹാം, സിറിള്‍ ജോസ്, വിനോദ് സേവ്യര്‍, മുഹമ്മദ് നബില്‍, പി ടി മനോജ് അന്‍ഷാദ് ആലുവ, എല്‍ദോ സി.എ, സുഹൈല്‍ എം. എ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
