Uncategorized
ദോഹയില്‍ നിന്നും അധിക സര്‍വ്വീസുകളുമായി എയര്‍ ഇന്ത്യ
ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ : ഓഗസ്റ്റ് 1 മുതല്‍ ദോഹയില്‍ നിന്നും മൂന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്ക് അധിക സര്‍വ്വീസുകള്‍ പ്രഖാപിച്ച് എയര്‍ ഇന്ത്യ. കൊച്ചി, മുംബൈ, ഹൈദരബാദ് എന്നീ സ്ഥലങ്ങളിലേക്കാണ് അധിക സര്‍വ്വീസ് പ്രഖ്യാപിച്ചിട്ടുള്ളത്. ദോഹയില്‍ നിന്നും ആഴ്ചയില്‍ രണ്ട് സര്‍വ്വീസ് വീതമാണ് ഉണ്ടാവുക.
ദോഹ കൊച്ചി വിമാനം ചൊവ്വാഴ്ചകളിലും വ്യാഴാഴ്ചകളിലുമാണ് സര്‍വ്വീസ് നടത്തുക. കൊച്ചി ദോഹ വിമാനം ബുധനാഴ്ചകളിലും വെള്ളിയാഴ്ചകളിലുമായിരിക്കും.
ദോഹ ഹൈദരബാദ് ഞായര്‍ ബുധന്‍ ദിവസങ്ങളിലും ദോഹ മുംബൈ വിമാനം ബുധന്‍ വെള്ളി ദിവസങ്ങളിലുമായിരിക്കും.