Uncategorized
ദീര്‍ഘ കാല പ്രവാസി ഖത്തറില്‍ മരണപ്പെട്ടു
സ്വന്തം ലേഖകന്‍
ദോഹ : ദീര്‍ഘ കാല ഖത്തര്‍ പ്രവാസിയും, മുന്‍ ഖത്തര്‍ പെട്രോളിയം ജീവനക്കാരനും, കൂത്തുപറമ്പ് മണ്ഡലം (മിസയീദ് ഏരിയ) കെ.എം.സി.സി. മെമ്പറുമായ അസീസ് മൂരിയാട് ഖത്തറില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടു.
കോവിഡ് രോഗ ബാധിതനായി കഴിഞ്ഞ അഞ്ച് മാസമായി ഹമദ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു.
ഷാഹിദയാണ് ഭാര്യ. ഷാഹില്‍ അബ്ദുല്‍ അസീസ്, ഷഹാന അബ്ദുല്‍ അസീസ്, ഷാഹിന്‍ അബ്ദുല്‍ അസീസ് എന്നിവര്‍ മക്കളാണ്.
കെ.എം.സി.സി. മയ്യിത്ത് പരിപാലന കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് അസര്‍ നമസ്‌കാര ശേഷം അബു ഹമൂര്‍ ഖബര്‍ സ്ഥാനില്‍ മയ്യിത്ത് മറവ് ചെയ്തു.