യുവാക്കള്‍ക്കായി ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അജിയാല്‍ ഫിലിം ക്ലബ് ആരംഭിച്ചു
റഷാദ് മുബാറക്
ദോഹ : യുവാക്കള്‍ക്കായി ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അജിയാല്‍ ഫിലിം ക്ലബ് ആരംഭിച്ചു. യുവാക്കള്‍ക്കിടയില്‍ സൃഷ്ടിപരമായ ആശയവിനിമയത്തിനും സാംസ്‌കാരിക കൈമാറ്റത്തിനും പ്രചോദനം നല്‍കുന്ന ഒരു സംരംഭമാണ് ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാര്‍ഷിക ഈവന്റായ അജിയാല്‍ ഫിലിം ഫെസ്റ്റിവല്‍.
സിനിമയെ അറിയാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് അജിയാല്‍ ഫിലിം ക്ലബില്‍ സൗജന്യമായി പങ്കെടുക്കാം. അജിയാല്‍ ജൂറിയായിരിക്കും ഓരോ സെഷനുകളും നയിക്കുക. പ്ലോട്ട്, ഛായാഗ്രഹണം, സിനിമാ ചരിത്രം, ഫിലിം മേക്കിംഗ് ടെക്‌നിക്കുകള്‍ എന്നിവ പോലുള്ള വിശാലമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
2021 നവംബര്‍ 9 മുതല്‍ 17 വരെ നടക്കുന്ന അജിയാല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഒന്‍പതാം പതിപ്പിനായി 8 മുതല്‍ 25 വയസ്സുവരെയുള്ള യുവാക്കള്‍ക്ക് അജിയാല്‍ ജൂററായി അപേക്ഷിക്കാം. മൂന്ന് പ്രായ വിഭാഗങ്ങളിലായി മൂന്ന് അജിയാല്‍ മത്സര ജൂറികളുണ്ട്.
1. മൊഹാക് – 8 മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള അജിയാലിന്റെ ഏറ്റവും പ്രായം കുറഞ്ഞ ജൂറി.
2. ഹിലാല്‍ – 13 നും 17 നും ഇടയില്‍ പ്രായമുള്ള ജൂറിമാര്‍.
3. ബദര്‍ – 18 നും 25 നും ഇടയില്‍ പ്രായമുള്ള ജൂറിമാര്‍.
കൂടുതല്‍ വിവരങ്ങള്‍ താഴെ കാണുന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ് [email protected]