ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള യാത്രക്കാര്‍ക്കായി ഹോട്ടല്‍ ക്വാറന്റൈന്‍ പുനസ്ഥാപിച്ചതായി ഇന്ത്യന്‍ എംബസി
അഫ്‌സല്‍ കിളയില്‍
ദോഹ : ഇന്ത്യ ഉള്‍പെടെയുള്ള ചില രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി പുതിയ യാത്ര മാര്‍ഗനിര്‍ദേശങ്ങള്‍. ആഗസ്റ്റ് 2 ഖത്തര്‍ സമയം ഉച്ചക്ക് 12 മുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു
എംബസി ട്വീറ്റ് ചെയ്ത ഇന്ത്യക്കാര്‍ക്കായുള്ള പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍ താഴെ പറയുന്നു
1.ഖത്തറില്‍ വിസയുള്ള ആരോഗ്യ മന്ത്രാലയം അംഗീകരിച്ച മുഴുവന്‍ ഡോസും വാക്‌സിനെടുത്തവര്‍ക്കും ഖത്തറില്‍ വെച്ച് കോവിഡ് ഭേദമായവര്‍ക്കും രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. രണ്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തുകയും നെഗറ്റീവാണെങ്കില്‍ വീടുകളിലേക്ക് മടങ്ങുകയും ചെയ്യാം
2.ഖത്തറില്‍ വിസയുള്ള ഖത്തറിന് പുറത്ത് വാക്‌സിനെടുത്തവര്‍ക്കും ഖത്തറിന് പുറത്ത് നിന്ന് കോവിഡ് ഭേദമായവര്‍ക്കും 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.
3. സന്ദര്‍ശകര്‍ (ഫാമിലി, ടൂറിസ്റ്റ്, വര്‍ക്ക്) വിസയിലുള്ള ഖത്തറിന് പുറത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിനെടുത്തവര്‍ക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധം
4. സന്ദര്‍ശകര്‍ (ഫാമിലി, വിസിറ്റ്, ടൂറിസ്റ്റ്, ബിസിനസ് ) വാക്‌സിനെടുക്കാത്തവര്‍ക്ക് ഖത്തറിലേക്ക് പ്രവേശനാനുമതി ഇല്ല.
ALERT: New travel guidelines for Qatar to come into effect from 1200 noon Doha time from 2 August, with compulsory hotel quarantine reintroduced for visitors from India and some other countries. 1/4
— India in Qatar (@IndEmbDoha) July 30, 2021