സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയില്‍ എം.ഇ.എസ്. ഇന്ത്യന്‍ സ്‌ക്കൂളിന് 100 ശതമാനം വിജയം
അഫ്‌സല്‍ കിളയില്‍
ദോഹ : സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയില്‍ എം.ഇ.എസ്. ഇന്ത്യന്‍ സ്‌ക്കൂളിന് 100 ശതമാനം വിജയം. 513 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.
സയന്‍സ് വിഭാഗത്തില്‍ 98.2 ശതമാനം മാര്‍ക്കുമായി ഗയന സാം ശാന്തകുമാര്‍ സ്‌ക്കൂള്‍ ടോപ്പറായി. 97.8% മാര്‍ക്കുമായി അരൂപ് ബിശ്വാസ്, ഹന്ന മറിയം റോജി എന്നിവര്‍ രണ്ടാം സ്ഥാനത്തും സൂരജ് സുരേഷ് ബാബു, അലീന ഫയാസ്, ഹഫ്, നയീം ചോഹാന്‍ എന്നിവര്‍ മുന്നാം സ്ഥാനവും കരസ്ഥമാക്കി.
കൊമേഴ്‌സ് വിഭാഗത്തില്‍ 94.2 ശതമാനം മാര്‍ക്കുമായി ചാന്ദിനി സാഗര്‍ ഒന്നാം സ്ഥാനത്തും മുഹമ്മദ് അലി ഇര്‍ഷാദ് ബഖ്‌രി, ദിഷ ദിനേശ് നായക്, വഴപ്പിലത്ത് ശ്വേത പ്രസാദ്, സൊഹ്‌റ മെഹ്‌വിഷ് എന്നിവര്‍ 94 ശതമാനം മാര്‍ക്കുമായി രണ്ടാം സ്ഥാനത്തും, 9.6 ശതമാനം മാര്‍ക്കുമായി അലീമ നൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ 94 ശതമാനം മാര്‍ക്കുമായി ഫരാഹ് ഷമീര്‍ ഒന്നാം സ്ഥാനത്തും 90.8 ശതമാനം മാര്‍ക്കുമായി സന തടക്കാട്ടില്‍ രണ്ടാം സ്ഥാനത്തും 88.2 ശതമാനം മാര്‍ക്കുമായി നിധി നീരവ് ഭായ് ഭട്ട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍ അഭിനന്ദിച്ചു.