Breaking News
ഒളിമ്പിക്‌സില്‍ ചരിത്ര നേട്ടവുമായി ഖത്തര്‍
ദോഹ : ജപ്പാന്‍ തലസ്ഥാനമായ ടോക്കിയയില്‍ നടന്ന് വരുന്ന ഒളിമ്പിക്‌സില്‍ ചരിത്ര നേട്ടവുമായി ഖത്തറിന്റെ ഫാരിസ് ഇബ്‌റാഹീം. ദാരദ്വാഹനത്തില്‍ ഫാരിസ് ഇബ്‌റാഹീം ആണ് ആദ്യ സ്വര്‍ണ്ണം നേടിയത്. 96 കിലോഗ്രാം വിഭാഗത്തിലാണ് ഫാരിസിന്റെ നേട്ടം. 23കാരനായ ഫാരിസ് ഇബ്‌റാഹീം 402 കിലോ ഭാരമുയര്‍ത്തിയാണ് ഒളിമ്പിക്‌സിലെ സര്‍വ്വകാല റെക്കോര്‍ഡിനര്‍ഹനായത്.