Uncategorized
ഈത്തപ്പഴ ഉല്‍പാദനത്തില്‍ ഖത്തര്‍ 86 ശതമാനം സ്വയം പര്യാപ്തത നേടി
അഫ്‌സല്‍ കിളയില്‍: –
ദോഹ : ഈത്തപ്പഴ ഉല്‍പാദനത്തില്‍ ഖത്തര്‍ 86 ശതമാനം സ്വയം പര്യാപ്തത നേടിയതായി മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. വരും വര്‍ഷങ്ങളില്‍ നൂറ് ശതമാനം സ്വയം പര്യാപതത നേടുന്നതിനുള്ള നടപടികളുമായാണ് രാജ്യം മുന്നോട്ട് പോവുന്നത്. ഇത്തപ്പഴ കൃഷി പ്രോത്സാഹിപ്പിക്കുകയും ഖത്തറിനാവശ്യമായ എല്ലാതരം ഈത്തപ്പഴങ്ങളും ഉത്പാദിപ്പിക്കുകയും ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നതായി മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക വകുപ്പ് മേധാവി അറിയിച്ചു.