മൂന്നാം ഘട്ട കോവിഡ് നിയന്ത്രണങ്ങള്‍ പരിഷ്കരിച്ച് മന്ത്രിസഭ
ദോഹ :കോവിഡ് 19 നിയന്ത്രണങ്ങള്‍ പരിഷ്കരിച്ച് മന്ത്രിസഭ. സുപ്രീം കമ്മിറ്റി ഫോര്‍ ക്രൈസിസിന്റെ റിപ്പോര്‍ട്ട് അവലോകനം ചെയ്തതിന് ശേഷമാണ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുന്നത്.
അമീരി ദിവാനില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്. ആഗസ്റ്റ് 6 വെള്ളിയാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.
പ്രധാന തീരുമാനങ്ങള്‍ :-
1. സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ 80% താഴെ ഓഫീസുകളില്‍ ജോലി ചെയ്യാം. ബാക്കിയുള്ളവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ആയി ജോലി ചെയ്യാം. സൈനിക, സുരക്ഷ, ആരോഗ്യ മേഖലകള്‍ക്ക് നിയമം ബാധകമല്ല.
2. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ 80% താഴെ ഓഫീസുകളില്‍ ജോലി ചെയ്യാം. ബാക്കിയുള്ളവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ആയി ജോലി ചെയ്യാം. മിനിസ്ട്രീ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി അനുവദിക്കുന്ന ചില പ്രത്യേക മേഖലകള്‍ക്ക് നിയമം ബാധകമല്ല.
3. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജീവനക്കാര്‍ക്ക് 15 ല്‍ കൂടുതല്‍ ആളുകളില്ലാതെ മീറ്റിംഗ് നടത്താനുള്ള അനുവാദം
4. മുഴുവന്‍ ഡോസും വാക്സിനെടുക്കാത്ത സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച കേന്ദ്രങ്ങളില്‍ നിന്ന് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് എല്ലാ ആഴ്ചയിലും നടത്തണം.
5. സ്വദേശികളും വിദേശികളും വീടിന് പുറത്തിങ്ങുമ്പോള് നിര്‍ബന്ധമായും മാസ്ക് ധരിക്കണം. ഒരാള്‍ ഒറ്റക്കോ കുടുംബത്തോട് കൂടിയോ ആണെങ്കില്‍ ഇത് ബാധകമല്ല
6 വീടിന് പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ഇഹ്തിറാസ് അപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം
7 ദിനേനയുള്ള അഞ്ച് നേരത്തെ നമസ്കാരത്തിനും വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനും പള്ളികള്‍ തുറക്കും. എല്ലാ പ്രായത്തിലുള്ള കുട്ടികള്‍ക്കും പള്ളികളില്‍ പ്രവേശിക്കാം. വുദു എടുക്കുന്ന സ്ഥലവും ടോയ്ലറ്റും അടഞ്ഞ് കിടക്കും
8 കാറില്‍ ഡ്രൈവറടക്കം നാല് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാകൂ. ഒരേ വീട്ടില്‍ താമസിക്കുന്നവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇത് ബാധകമല്ല
9 ഡ്രൈവിംഗ് സ്ക്കൂളുകള്‍ 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. എല്ലാ ജീവനക്കാര്‍ വാക്സിനെടുത്തിരിക്കണം
10 വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രൈവറ്റ് ട്രെയിനിംഗ് സെന്ററുകളും 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. എല്ലാ ജീവനക്കാരും വാക്സിനെടുത്തിരിക്കണം.
11. മാളുകള്‍ 50 % ശേഷിയില്‍ പ്രവര്‍ത്തിക്കാം. കുട്ടികള്‍ പ്രവേശിക്കാം. പ്രാര്ത്ഥ മുറിയിലും ചെയ്ഞ്ചിംഗ് റൂം ഫൂഡ് കോര്‍ട്ടും 30 % ശേഷിയില്‍ പ്രവര്‍ത്തിക്കാം.
12. ഒരേ വീട്ടില്‍ താമസിക്കുന്നവരോ കുടുംബാഗങ്ങള്‍ക്കോ പാര്‍ക്കിലും ബീച്ചിലും പരമാവധി 20 പേര്‍ക്ക് ഒത്തു ചേരാം.