
ആറാമത് ഹോസ്പിറ്റാലിറ്റി ഖത്തര്‍ നവംബറില്‍ നടക്കും
അഫ്‌സല്‍ കിളയില്‍ : –
ദോഹ : ആറാമത് ഹോസ്പിറ്റാലിറ്റി ഖത്തര്‍ നവംബര്‍ 9 മുതല്‍ 11 വരെ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഫിഫ ലോകകപ്പ് 2022 ന് ഒരുങ്ങി നില്‍ക്കുന്ന രാജ്യത്തിന്റെ ടുറിസം, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ രാജ്യത്തിന്റെ തയ്യാറെടുപ്പുകള്‍ ഇത് ശക്തി പകരും.
ചടങ്ങിനോടനുബന്ധിച്ച് അന്താരാഷ്ട്ര അംഗീകാരമുള്ള ട്രെയിനിംഗ് സെഷനുകളും സമ്മേളനങ്ങളും നടക്കും. ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, കഫെ തുടങ്ങിയ സംരംഭങ്ങളുടെ വികസനങ്ങളില്‍ പങ്കാളിയാകാന്‍ സന്ദര്‍ശകരേയും പ്രദര്‍ശകരേയും സ്വാഗതം ചെയ്യുന്നതായി അധികൃതര്‍ അറിയിച്ചു.
ഹോസ്പിറ്റാലിറ്റി ഖത്തറിന്റെ 2019ലെ വന്‍ വിജയത്തിന് ശേഷം നടക്കുന്ന എക്‌സിബിഷന്‍ ഏറെ പ്രതീക്ഷകളോടെയാണ് നോക്കി കാണുന്നത്. 2019 ല്‍ 228 കമ്പനികളും 33 രാജ്യത്ത് നിന്നുള്ള ഏഴ് അന്താരാഷ്ട്ര പവലിയനുകളും 11500 സന്ദര്‍ശകരും പങ്കെടുത്തു.