ലോകത്തിലെ ആദ്യത്തെ എയര്‍കണ്ടീഷന്‍ ചെയ്ത പാര്‍ക്കുമായി ഖത്തര്‍
റഷാദ് മുബാറക്
ദോഹ : ലോകത്തിലെ ആദ്യത്തെ എയര്‍കണ്ടീഷന്‍ ചെയ്ത പാര്‍ക്കുമായി ഖത്തര്‍. പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് അല്‍ ഗറാഫ, ഉം അല്‍ സനീം, റൗദത്ത് അല്‍ ഖൈല്‍ എന്നിവിടങ്ങളിലെ പാര്‍ക്കാണ് എയര്‍കണ്ടീഷന്‍ ചെയ്യുന്നതെന്ന് അശ്ഗാല്‍ പബ്ലിക് പ്രൊജക്റ്റ്‌സ് ഹെഡ് അബ്ദുല്‍ ഹക്കീം അല്‍ ഹാഷിമി പറഞ്ഞു. അല്‍ റയ്യാന്‍ ടി.വിയില്‍ നടന്ന ഇന്റര്‍വ്യൂയില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
കടുത്ത വേനല്‍ക്കാലത്തെക്കുറിച്ച് ആശങ്കയില്ലാതെ മനോഹരമായ പച്ചപ്പ് ആസ്വദിക്കാനും നടത്തം, വ്യായാമം, സൈക്ലിംഗ് തുടങ്ങിയവക്കായി എയര്‍കണ്ടീഷന്‍ ചെയ്ത ട്രാക്കുകളും പാര്‍ക്കിലുണ്ടാകും.
പൊതു ജനങ്ങള്‍ക്കായി ആദ്യം തുറക്കാന്‍ പോകുന്ന ഉം അല്‍ സനീം പാര്‍ക്കാണ്. 130,000 ചതുരശ്ര മീറ്ററില്‍ 70 % കവറേജ് ഉണ്ടായിരിക്കുകയും ചെയ്യും. കുട്ടികളുടെ സ്‌പോര്‍ട്‌സിനും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള കളിസ്ഥലങ്ങള്‍ എല്ലാ പാര്‍ക്കുകളിലും ലഭ്യമാണ്, രണ്ട് മുതല്‍ നാല് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കും ആറ് മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി പ്രത്യേക മേഖലകള്‍ നിശ്ചയിച്ചിട്ടുണ്ട്.