
ഖത്തറില്‍ കോവിഡ് ചികിത്സയിലുള്ള രോഗികള്‍ 2555 ആയി ഉയര്‍ന്നു; ഇന്ന് 187 രോഗികള്‍, 131 രോഗമുക്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 24715 പരിശോധനകളില്‍ 78 യാത്രക്കാര്‍ക്കടക്കം 187 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 131 പേര്‍ക്കാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 2555 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 74 ആയി. പുതുതായി 4 ആളുകളെയാണ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 21 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.