
ഖത്തറില്‍ ഇന്നുമുതല്‍ മരുന്നുകളുടെ ഹോം ഡെലിവറി ചാര്‍ജ് കൂടും
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഇന്നുമുതല്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെയും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റേയും മരുന്നുകളുടെ ഹോം ഡെലിവറി ചാര്‍ജ് കൂടും. നിലവിലുള്ള 20 റിയാലിന് പകരം നേരത്തെയുണ്ടായിരുന്ന 30 റിയാലിലേക്ക് മാറുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.