
ദീര്‍ഘ കാല ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
സ്വന്തം ലേഖകന്‍
ദോഹ : തൃശൂര്‍ ഒരുമനയൂര്‍ തൈക്കടവില്‍ താമസിച്ചിരുന്ന, ഇപ്പോള്‍ തൃത്തല്ലൂരില്‍ കിഴക്ക് വശം താമസിക്കുന്ന പരേതനായ ആര്‍.ഒ. മുഹമ്മു മകന്‍ കല്ലയില്‍ അഷറഫ് നാട്ടില്‍നിര്യാതനായി. 62 വയസ്സായിരുന്നു.
ദീര്‍ഘ കാലം ഖത്തറിലെ സൂഖ്അസീരിയില്‍ വ്യാപാരി ആയിരുന്നു അഷ്‌റഫ്. അതിന് ശേഷം അല്‍ഖോര്‍ ഹമദ് ആശുപത്രിമെഡിക്കല്‍ സ്റ്റാഫ് ആയി ജോലി ചെയ്തു.
സൈനബയാണ് ഭാര്യ. ഫവാസ്, ഫഹദ്, ഫാരിഷ് (ഖത്തര്‍) എന്നിവരാണ് മക്കള്‍. ഖബറടക്കം നാളെ രാവിലെ ഒമ്പത് മണിക്ക് തൃത്തല്ലൂര്‍ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.