Uncategorized

ദീര്‍ഘകാല പ്രവാസി ഖത്തറില്‍ നിര്യാതനായി

സ്വന്തം ലേഖകന്‍

ദോഹ: ദീര്‍ഘകാലമായി ഖത്തറില്‍ ജോലിചെയ്യുന്ന കോഴിക്കോട് വടകര താഴങ്ങാടി കക്കുന്നത് കോയാന്റവിട കെ.കെ. മഹമൂദ് നിര്യാതനായി. 65 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ ഹമദ് ആശുപത്രിയിലായിരുന്നു മരണം.

45 വര്‍ഷത്തോളമായി ഖത്തറിലെ ഫരീജ് അല്‍ സുദാനില്‍ ജോലി ചെയ്തുവരികയായിരുന്നു. റംലയാണ് ഭാര്യ.
സുഹറ, റുഖിയ, പരേതരായ സഫിയ, കുഞ്ഞായിശ എന്നിവര്‍ സഹോദരിമാരാണ്.
നടപടിക്രങ്ങള്‍ക്കു ശേഷം മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയോടെ കോഴിക്കോട് എത്തിക്കുന്ന മൃതദേഹം, രാവിലെ എട്ടിന് വടകര താഴങ്ങടി ജുമുഅത്ത് പള്ളിയില്‍ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം ഖബറടക്കും.

Related Articles

Back to top button
error: Content is protected !!