ഖത്തറില്‍ മൂന്ന് പുതിയ ഇന്ത്യന്‍ സ്‌ക്കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി പുതുതായി മൂന്ന് ഇന്ത്യന്‍ സ്‌ക്കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് സ്‌ക്കൂള്‍സ് ലൈസന്‍സിംഗ് വിഭാഗം മേധാവി ഹമദ് മുഹമ്മദ് അല്‍ ഗാലി പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ വിദേശി വിഭാഗമായ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌ക്കൂള്‍ അഡ്മിഷനുള്ള പ്രയാസം ലഘൂകരിക്കുവാന്‍ ഈ നടപടി സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഓരോ വര്‍ഷവും പുതുതായി ആരംഭിക്കുന്ന ഇന്ത്യന്‍ സ്‌ക്കൂളുകളിലെ ഫീസ് നിരക്കുകള്‍ പഴയ സ്‌ക്കൂളുകളെ അപേക്ഷിച്ച് ഉയര്‍ന്നതായതിനാല്‍ പല രക്ഷിതാക്കളും പ്രയാസമനുഭവിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഭാരിച്ച ഫീസും മറ്റു ചിലവുകളും താങ്ങാനാവാതെ കുട്ടികളുടെ വിദ്യാഭ്യാസം നാട്ടിലേക്ക് മാറ്റുന്നവരും കുറവല്ല.
9 ബ്രിട്ടീഷ്് സ്‌ക്കൂളുകള്‍, 2 അമേരിക്കന്‍ സ്‌ക്കൂളുകള്‍ , 3 ഇന്ത്യന്‍ സ്‌ക്കൂളുകള്‍, രണ്ട് മറ്റുള്ള പാഠ്യ പദ്ധതി പിന്തുടരുന്ന സ്‌ക്കൂളുകള്‍ എന്നിങ്ങനെ മൊത്തം 16 പുതിയ സ്‌ക്കൂളുകള്‍ക്കാണ് ഈ വര്‍ഷം മന്ത്രാലയം അനുമതി നല്‍കിയത്. ഇതിലൂടെ 8870 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനനം നല്‍കാനാകും.